0%

Chapter Title : കഥയ്ക്ക് പിന്നിൽ 3 [ഉർവശി മനോജ്]

പോക്കറ്റിൽ നിന്നും കർച്ചീഫ് എടുത്ത് മുഖമൊന്നു തുടച്ചു അൽപ നേരം വിദൂരതയിലേക്ക് നോക്കിയിരുന്നു ഒരു ദീർഘ നിശ്വാസം വിട്ടു കൊണ്ട് മാഷ് പതുക്കെ പറഞ്ഞു തുടങ്ങി ,

"എന്റെ മകന് സംഭവിച്ചത് യഥാർത്ഥത്തിൽ ഒരു ആക്സിഡൻറ് ആയിരുന്നില്ല , അവന്റെ കർമ്മ ഫലം കൊണ്ട് മനസ്സിനേറ്റ ആഘാതമാണ് അവൻ ഇന്ന് അനുഭവിക്കുന്നത് .. എംസിഎ പഠനശേഷം ബാംഗ്ലൂരിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി കിട്ടിയപ്പോൾ ഏതൊരു അച്ഛനെ പോലെ ഞാനും ഒരുപാട് സന്തോഷിച്ചു "

പിന്നെയും അൽപ്പ നേരത്തെ നിശബ്ദത ആ കണ്ണുകൾ ചെറുതായി നിറഞ്ഞു തുടങ്ങുന്നത് ഞാൻ കണ്ടു ,

"കൂടെ ജോലി ചെയ്ത ഒരു നോർത്ത് ഇന്ത്യക്കാരി പെൺകുട്ടിയോട് തോന്നിയ പ്രണയം , ആ പ്രണയത്തിൻറെ ചതിക്കുഴി അവൻ മനസ്സിലാക്കിയിരുന്നില്ല .. അവളിലൂടെ അവൻ മയക്ക്‌ മരുന്നിന്റെ ലോകത്തിലേക്ക് എത്തിച്ചേർന്നു .. അവളുടെ കേരളത്തിലെ ഏതോ സുഹൃത്തിന് കൊടുക്കാൻ എന്ന വ്യാജേന അവന്റെ നാട്ടിലേക്ക് ഉള്ള ഓരോ യാത്ര യിലും അവൾ കൊടുത്ത് വിട്ടിരുന്നത് മയക്ക് മരുന്നുകൾ ആയിരുന്നു , സത്യത്തിൽ അവൻ പോലുമറിയാതെ അവൻ ആ മാഫിയയുടെ ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ ക്യാരിയർ ആവുകയായിരുന്നു , ആ പെൺകുട്ടി മയക്കുമരുന്ന് മാഫിയയുടെ ഏജന്റ് ആയിരുന്നു എന്നതാണ് സത്യം "

".... സത്യം അവൻ മനസ്സിലാക്കി വന്നപ്പോഴേക്കും ഒരിക്കലും ഊരാൻ പറ്റാത്ത ഒരു കുടുക്കിലേക്ക്‌ അകപ്പെട്ടിരുന്നു .. ബാംഗ്ലൂരിൽ നിന്നും ഡോക്ടർ സത്യ മൂർത്തിയുടെ കോൾ കിട്ടി ഞാൻ അവിടെ ചെല്ലുമ്പോൾ , സ്വന്തം അച്ഛനെ പോലും തിരിച്ചറിയുവാൻ സാധിക്കാത്ത മാനസിക

💬 Comments

View all comments