Chapter Title : കഥയ്ക്ക് പിന്നിൽ 3 [ഉർവശി മനോജ്]
നിന്നു കൊണ്ട് , നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൊയ്ത്തു കഴിഞ്ഞ പാടത്തിലെക്ക് നോക്കി നിന്നിട്ട് ലക്ഷ്മി പറഞ്ഞു ,
"ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞാൻ അവസാനമായി ഇവിടെ വന്നത് , അന്ന് ഈ പൂവരശിന്റെ അടുത്ത് ഒരു നെല്ലി മരം ഉണ്ടായിരുന്നു .. നീ അന്ന് എനിക്ക് നെല്ലിക്ക പറിച്ചു തന്നിരുന്നു .. ഓർക്കുന്നുണ്ടോ ? .. അച്ഛന് ട്രാൻസ്ഫർ കിട്ടി ഞങ്ങൾ ഇവിടെ നിന്ന് പോകുമ്പോൾ നമ്മുടെ ഡിഗ്രിയുടെ റിസൾട്ട് വന്നിരുന്നില്ല ... പ്രശാന്ത് ഏട്ടൻ ആ സമയത്ത് ആണെന്ന് തോന്നുന്നു അല്ലേ നിനക്ക് പ്രൊപ്പോസൽ കൊണ്ട് വന്നത് ?"
ഒരു ബന്ധവും ഇല്ലാത്ത പഴയ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ലക്ഷ്മി മനപ്പൂർവ്വം എന്നെ കുത്തി നോവിക്കുന്ന പോലെ തോന്നി.
ഒന്നും മിണ്ടാതെ നിശബ്ദതയോടെ നിന്ന എന്നെ നോക്കി അവൾ വീണ്ടും ചോദിച്ചു ,
"ആരാ ... ആള് ?"
"എന്താ ... ?"
"ചോദിച്ചത് മനസ്സിലായില്ലേ അല്ലേ ... ആരെ കാണാനാണ് എന്റെ പേര് പറഞ്ഞു രണ്ടു ദിവസമായി നീ ഈ വീട്ടിൽ നിന്ന് പൊയ്ക്കൊണ്ടിരിക്കുന്നത് ?"
"എടീ .. അത് .. ഞാൻ "
"വേണ്ട വിക്കി വിക്കി കൂടുതൽ കള്ളങ്ങൾ പറയാൻ ശ്രമിക്കേണ്ട .. എനിക്ക് സത്യം മാത്രം അറിഞ്ഞാൽ മതി "
"ഞാൻ ഒരു ആളെ കാണാൻ പോയത് തന്നെയാണ് പക്ഷേ എൻറെ കോളേജിലെ ജോയിനിംഗ് മായി ബന്ധപ്പെട്ട ഒരു കാര്യം ..."
എന്നെ പറഞ്ഞു മുഴുമിപ്പിക്കാൻ വിടാതെ ലക്ഷ്മി ഇടയ്ക്കു കയറി പറഞ്ഞു ,
"കോളേജിലെ ജോലി
💬 Comments
View all comments