Chapter Title : കഥയ്ക്ക് പിന്നിൽ 3 [ഉർവശി മനോജ്]
കാര്യത്തിനു വേണ്ടിയാണ് എങ്കിൽ എന്തിന് വീട്ടിൽ കള്ളം പറഞ്ഞു പോകണം ?"
"ലക്ഷ്മി നീ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ് , നിന്റെ പേര് ഞാൻ പറഞ്ഞു എന്നത് സത്യമാണ് പക്ഷേ അതൊരു തെറ്റായ ഉദ്ദേശത്തോടെ ആയിരുന്നില്ല "
"എൻറെ ധാരണകൾ തെറ്റി വർഷങ്ങൾക്ക് ശേഷം പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാൻ വന്നപ്പോൾ ഉള്ള അവസ്ഥ ഇതാണ് .. വളരെ മോശമാണ് ഇതൊക്കെ ... നിന്നെ കുറച്ച് ഒരിക്കലും ഞാൻ ഇങ്ങനെയല്ല വിചാരിച്ചിരുന്നത് "
എനിക്ക് മറുത്തൊന്നും പറയാൻ ഉണ്ടായിരുന്നില്ല . ഇനി ഞാൻ എന്തൊക്കെ പറഞ്ഞാലും ലക്ഷ്മി വിശ്വസിക്കുകയുമില്ല.
"വീണേ .. നാളെ നിനക്ക് എൻറെ കൂടെ ഒരു സ്ഥലം വരെ ഒന്നു വരുവാൻ സാധിക്കുമോ ബാക്കി അപ്പോൾ പറയാം ? " ലക്ഷ്മിയുടെ ചോദ്യത്തിന് ഒരു മൂളൽ മാത്രം ഞാൻ മറുപടി നൽകി.
അടുത്ത പ്രഭാതത്തിൽ ലക്ഷ്മി യോടൊപ്പം ഒരു യൂബർ ടാക്സി യാത്ര ടൗണിലൂടെ.
'എന്നെ വീട്ടിൽ വന്ന് രാവിലെ പിക് ചെയ്യുമ്പോഴും ഇപ്പൊൾ യാത്ര തുടങ്ങിയിട്ട് അര മണിക്കൂർ കഴിഞ്ഞിട്ടും എവിടെക്ക് ആണ് പോകുന്നത് എന്നോ എന്തിനാണെന്നോ ലക്ഷ്മി പറഞ്ഞിരുന്നില്ല .. അവളോട് ഒന്നും ചോദിക്കാൻ ഉള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. എന്റെ അച്ഛൻറെയും അമ്മയുടെയും കണ്ണിൽ ലക്ഷ്മി യോടൊപ്പം ഞാൻ പുറത്തു പോകുന്ന തുടർച്ചയായ മൂന്നാം ദിവസമാണ് യഥാർത്ഥത്തിൽ ആദ്യത്തെ ദിവസവും ' .
ഇളം പച്ച നിറത്തിൽ പൂക്കൾ ഉള്ള ഒരു ഷിഫോൺ സാരി ആണ് ലക്ഷ്മി ധരിച്ചിരിക്കുന്നത്. ഞാൻ ആകട്ടെ നീല പൂക്കളുള്ള ഒരു സാധാ കോട്ടൺ സാരി
💬 Comments
View all comments