Chapter Title : കടുംകെട്ട് 1 [Arrow]
ശബ്ദം ആണ് എന്നെ ഓർമ്മകളിൽ നിന്ന് ഉണർത്തിയെ. അച്ചു.
" അല്ല ആ പൊട്ടൻ നന്ദുവേട്ടൻ എന്തിയെ?? ഇവിടെ ഒന്നും കാണാൻ ഇല്ലാലോ?? "
" അവൻ അത് പിന്നെ...ഞങ്ങളുടെ ഫ്രണ്ട്സ് ഒന്ന് രണ്ട് പേര് വരുന്നുണ്ട് അവരെ പിക് ചെയ്യാൻ പോയതാ " ഞാൻ അവളോട് ഒരു ചെറിയ കള്ളം പറഞ്ഞു.
" ah, വേഗം റെഡിയാക് മുഹൂർത്തം ആവാറായി, ഞാൻ അച്ചായിയെ വിളിച്ചിട്ട് വരാം "
ഞാൻ പറയുന്നത് ഒക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്ന ഒരു പൊട്ടി കാളി ആണ് അവൾ, ആ എന്റെ കൊച്ച് പോലും ഞാൻ പറഞ്ഞത് അന്ന് വിശ്വസിച്ചില്ല അത്രക്ക് വിധക്തമായി ആണ് അവളും അവളുടെ മറ്റവനും ചേർന്ന് എല്ലാരേം പറഞ്ഞു വിശ്വസിപ്പിച്ചത്, അച്ചുവും, അച്ഛനും പോലീസും നാട്ടുകാരും എല്ലാരും എന്നെ അവിശ്വസിച്ചു, ഒരുങ്ങി ഇരുന്നോ പെണ്ണെ, നീ അനുഭവിക്കാൻ പോണേ ഉള്ളു.
ഞാൻ റെഡിയായി അച്ഛന്റെ രാംഅങ്കിളിന്റെയും അനുഗ്രം വാങ്ങിയിട്ട് മണ്ഡപത്തിലേക്ക് കയറി ഇരുന്നു,
"ഇനി വധുവിനെ വിളിച്ചോളൂ " ശാന്തി ആണ്.
ചുവന്ന മംഗല്യപുടവ ധരിച്ച്, സർവ്വാഭരണ വിഭൂഷിതയായി കയ്യിൽ ഒരു താലവുമേന്തി തല കുനിച് അവൾ മണ്ഡപത്തിലേക്ക് കടന്നു വന്നു, ആരതി എന്റെ ബ്രൈഡ്, എന്റെ ശത്രു. അവൾ വന്ന് എന്റെ അരികിൽ ഇരുന്നു. ശാന്തി എന്തക്കെയോ മന്ത്രങ്ങൾ ഉരുവിട്ടു അവസാനം താലി എടുത്തു കെട്ടിക്കോളാൻ പറഞ്ഞു. കെട്ടിമേളം മുഴങ്ങി ഞാൻ ആ താലി എടുത്ത് അവളുടെ കഴുത്തിനു നേരെ നീട്ടി, അച്ചു അവളുടെ മുടി പൊക്കി തന്നു, ഞാൻ ഒരു കെട്ട് ഇട്ടു അവളെ
💬 Comments
View all comments