0%

Chapter Title : കടുംകെട്ട് 1 [Arrow]

Author : Arrow Read All Parts 2.5K

വിചാരിക്കുന്ന പോലെ നിനക്ക് അവളോട്‌ പ്രണയം ഒന്നും ഇല്ലെന്ന് എനിക്കറിയാം വെറും വാശി. ആ വാശിപ്പുറത്ത് ആ പെങ്കൊച്ചിന്റെ ജീവിതം വെച്ച് കളിക്കണ്ട, അജു വിട്ടു കളഞ്ഞേക്കെടാ പ്ലീസ് "

" മതി നിർത്ത്. ആഡാ വാശി തന്നെയാ, അല്ല പക. അവളെ ഞാൻ എന്റെ കൽക്കീഴിൽ ഇട്ട് ചവിട്ടി അരക്കും, അതിന് വേണ്ടി തന്നെയാ ഞാൻ അവളെ കെട്ടാൻ പോവുന്നത്. എന്റെ അച്ഛൻ എന്നെ ആദ്യമായി തല്ലി, എന്നോട് ചിരിച്ചോണ്ട് മാത്രം സംസാരിക്കാറുള്ള എന്റെ അച്ചു എന്നെ വെറുപ്പോടെ നോക്കി, ഇപ്പൊ നന്ദു നീയും എന്നെ തള്ളി പറയുന്നു. എല്ലാത്തിനും കാരണം അവൾ ഒരുത്തി അല്ലേ, അവൾ അങ്ങനെ ആ നാറിയെ കെട്ടി സുഖമായി ജീവിക്കണ്ട, ഞാൻ അതിന് സമ്മതിക്കില്ല. നീ എന്നല്ല ആരും എന്റെ കൂടെ നിന്നില്ലേലും I don't give a damn " ഇത്രയും പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്തു. അപ്പോഴും ദേഷ്യം കൊണ്ട് വിറക്കുവായിരുന്നു ഞാൻ. അതിന്റെ പരിണിതഫലം എന്നോണം ഫോൺ ഭിത്തിയിൽ ഇടിച്ചു ചിതറി. ഒരു സിസ്സർ എടുത്തു പുകച്ച് ഞാൻ കസേരയിലേക്ക് ചാരി ഇരുന്നു.

ഞാൻ അർജുൻ, അർജുൻ സത്യനാഥ്‌. അച്ഛൻ സത്യനാഥ്‌. അച്ഛന് ബിസിനസ് ആണ്, ഒരു കൊച്ച് ടെയ്‌ലർ ഷോപ്പിൽ തുടങ്ങി ഇന്ന് നാലോളം ടെസ്റ്റൽ ഷോപ്പ്സും രണ്ടു ജൂവലറി ഷോപ്പും അല്ലറ ചില്ലറ പലിശക്ക് കൊടുപ്പ് പരുപാടി ഒക്കെ ആയി വളർന്ന മഹാൻ. എനിക്ക് ഒരു രണ്ടു വയസൊക്കെ ഉള്ളപ്പോ അമ്മ പോയി. പോയെന്ന് പറഞ്ഞാൽ മരിച്ചു പോയത് ഒന്നും അല്ല

💬 Comments

View all comments