0%

Chapter Title : കടുംകെട്ട് 1 [Arrow]

Author : Arrow Read All Parts 2.5K

മറ്റാരുടെയോ കൂടെ പോയി. ബന്ധുക്കളുടെ സഹതാപതരംഗം സഹിക്കാതെ വന്നപ്പോ അച്ഛൻ തറവാട്ടിൽ നിന്ന് പുതിയ വീട് വെച്ച് മാറി. ഞാനും അച്ഛനും മാത്രം ഉള്ള ലോകം. എല്ലാ സിംഗിൾ പേരന്റസിനേം പോലെ എനിക്ക് ഒരു കൊറവും വരാതെ ഇരിക്കാൻ എന്റെ എല്ലാ ആഗ്രഹങ്ങളും അച്ഛൻ സാധിച്ചു തന്നു. അസ് usual ഞാൻ ഒരു തന്നിഷ്ട ക്കാരൻ ആയി വളർന്നു. ഒളിച്ചോടി പോയ അമ്മയുടെ മകൻ എന്ന കളിയാക്കലും, എല്ലാരുടെയും മുന്നിൽ എപ്പോഴും തല ഉയർത്തി നിന്നിരുന്ന എന്റെ അച്ഛൻ അമ്മയെ പറ്റി പറയുമ്പോൾ മാത്രം തലതാഴ്ന്നു പോവുന്നതും എല്ലാം കണ്ടും കേട്ടും ഞാൻ എന്റെ അമ്മയെ വെറുത്തു തുടങ്ങി. Eventually ആ വെറുപ്പ് മുഴുവൻ സ്ത്രീ കളിലേക്കും പടർന്നു. എന്റെ വികൃതികൾ അതിരു വിട്ടു തുടങ്ങിയപ്പോ, ഇതൊക്കെ അമ്മ ഇല്ലാതെ വളരുന്ന തിന്റെ പ്രേശ്നമാണ് നീ മറ്റൊരു വിവാഹം കഴിക്കു എന്നുള്ള ബന്ധുക്കളുടെ നിർബന്ധതിന് അച്ഛൻ വഴങ്ങി. അങ്ങനെ ഏഴാമത്തെ വയസിൽ ഞാൻ എന്റെ അച്ഛന്റെ കല്യാണത്തിന് സാഷ്യം വഹിച്ചു. ഒരാക്സിഡന്റിൽ ഭർത്താവ് മരിച്ച ഞങ്ങളുടെ കുടുംബംത്തിൽ തന്നെ ഉള്ള സ്ത്രീയും അവരുടെ മൂന് വയസുള്ള മകളും എന്റെ ജീവിത്തിലേക്ക് കടന്ന് വന്നു. ഫെയറി ടെയിലിൽ ഒക്കെ കാണുന്ന പോലെ ദുഷ്ട യായ ഒരു രണ്ടാനമ്മയെയാണ് ഞാൻ പ്രതീക്ഷിച്ചത് എങ്കിലും അവർ ഒരു പാവം സ്ത്രീ ആയിരുന്നു. വന്ന് ഒരു വർഷത്തോളം എന്നോട് അടുക്കാൻ അവർ കഴിവതും ശ്രമിച്ചു നോക്കി പക്ഷെ ഞാൻ ഒരു നടക്കു പോവില്ലന്ന് മനസിലായപ്പോൾ അവർ ആ ശ്രമം ഉപേക്ഷിച്ചു. അച്ഛൻ എന്നോട്

💬 Comments

View all comments