0%

Chapter Title : കടുംകെട്ട് 1 [Arrow]

Author : Arrow Read All Parts 2.5K

എന്തിനെങ്കിലും ചൂടായിട്ടുണ്ടേൽ അത് അവരോടു ഞാൻ കാണിക്കുന്ന അകലത്തെ കുറിച്ച് പറഞ്ഞായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്ത്രീകളെ ഞാൻ അത്ര വെറുത്ത് പോയിരുന്നു. പക്ഷെ ഒരൊറ്റ പെണ്ണിനെ ഒഴിച്. അവരുടെ മകൾ അശ്വതി, എന്റെ അച്ചു. ഞാൻ എത്ര ദേഷ്യം കാണിച്ചാലും ചേട്ടായി ചേട്ടായി എന്ന് വിളിച്ചു എന്റെ വാലെ വരുന്ന അവളെ മാത്രം വെറുക്കാൻ എനിക്ക് സാധിച്ചില്ല. വർഷങ്ങൾ കടന്നു പോയി ഞാൻ വളർന്നു ഒപ്പം എന്നിലെ സ്ത്രീവിരോധിയും.

പക്ഷെ ഇന്ന്, എന്റെ 24 മത്തെ വയസിൽ, ഒരു ഡിഗ്രി പോലും കംപ്ലീറ്റ് ആക്കുന്നതിനു മുൻപേ ഞാൻ വിവാഹിതൻ ആവാൻ പോവുന്നു. അതും എന്റെ അമ്മയെന്ന് പറയുന്ന അവർ കഴിഞ്ഞാൽ ഞാൻ ഏറ്റവും വെറുക്കുന്ന ആ ഉണ്ടക്കണ്ണിയെ.

അതിനു ഒക്കെ കാരണം ആ നന്ദുവും

നന്ദു, നന്ദൻ രാമചന്ദ്രൻ. എന്റെ ബാല്യം മുതൽ എന്റെ കൂടെ ഉള്ള ഉറ്റ തോഴൻ. അച്ഛന്റെ കൂട്ടുകാരനും ബിസിനസ് പാർട്ടണറും ആയ രാമങ്കിളിന്റെ മകൻ. ഞാനും നന്ദുവും ഒന്നാം ക്ലാസ്സ്‌ മുതൽ ഒരുമിച്ച് ആണ് പഠിച്ചത്. എല്ലാ തല്ലുകൊള്ളിത്തരത്തിനും കട്ടക്ക് കൂടെ നിൽക്കുന്നവൻ. പണ്ട് എന്റെ അമ്മയെ പറ്റി പറഞ്ഞ് കളിയാക്കി ഇരുന്നവരെ ഒക്കെ കൈകാര്യം ചെയ്തിരുന്നത് അവൻ ആയിരുന്നു. എന്റെ ബാക്ക് ബോൺ.

രണ്ട് കൊല്ലം മുൻപ് ആണ് ഞങ്ങൾ രണ്ടുപേരും അച്ഛന്റെ നിർബന്ധ പ്രകാരം ഡിഗ്രിക്ക് ജോയിൻ ചെയ്യുന്നത്. +2 കഴിഞ്ഞു മൂന് കൊല്ലത്തോളം ഞാൻ ഡ്രോയിങ്ലെ വെത്യസ്ഥ ശൈലികൾ പഠിക്കാൻ എന്നും പറഞ്ഞ് നാട് ചുറ്റുവായിരുന്നു. ഡ്രോയിങ്നെ പറ്റി ഒരു കെണയും അറിയില്ലേൽ കൂടി

💬 Comments

View all comments