0%

Chapter Title : കടുംകെട്ട് 1 [Arrow]

Author : Arrow Read All Parts 2.5K

നന്ദുവും എന്റെ ഒപ്പം കൂടി. മൂന് കൊല്ലം ഞങ്ങൾ ഇന്ത്യ മുഴുവൻ അടിച്ചുപൊളിച്ചു നടന്നു. ഇനി ഇങ്ങനെ നടന്നാൽ പറ്റില്ല സ്വന്തം കാലിൽ നിൽക്കണം അതിന് ആദ്യം ഒരു ഡിഗ്രി എങ്കിലും എഴുതി എടുക്കണം എന്നും പറഞ്ഞ് എന്റെ അച്ഛനും രാംഅങ്കിളും ചേർന്ന് ഞങ്ങളെ ഡിഗ്രിക്ക് കൊണ്ടോയി ചേർത്തു. അവിടെന്നാണ് ന്റെ നാശം തുടങ്ങിയത്. കഴിഞ്ഞ കൊല്ലം ആ നാശം പിടിച്ചവളെ കണ്ടപ്പോ തൊട്ട്.

ഞങ്ങൾ സെക്കന്റ്‌ ഇയറിൽ എത്തി, ഒരു മാസം കഴിഞ്ഞു ജൂനിയർ പിള്ളേർ ഒക്കെ വന്നു തുടങ്ങി, ഫ്രഷേഴ്‌സ് ഡേ കഴുഞ്ഞ തിന്റെ പിറ്റേ ദിവസം, എന്റെ ശനി തുടങ്ങിയ ദിവസം, അന്നാണ് ഞാൻ അവളെ ആദ്യ മായി കണ്ടത്. ഞാൻ ആ ദിവസം എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല.

***

"അജു ഡാ കോപ്പേ എഴുന്നേക്ക്, കോളജിൽ പോവണ്ടേ " ഏതവനാ ഈ നേരത്ത് എന്നും പിറുപിറുത്തോണ്ട് ഞാൻ എഴുന്നേറ്റു. നന്ദു ഒരു ഇളിച്ച ചിരിയുമായി നിൽക്കുന്നു,

" മലരേ നീ ആണല്ലോ ഇന്നത്തെ കണി, ഈ ദിവസം മൊത്തത്തിൽ മൂഞ്ചുമല്ലോ "

അവനെ ഒന്ന് വാരി കൊണ്ട് ഞാൻ ഫോൺ എടുത്തു നോക്കി. അവൻ എന്തോ തെറി പറയാൻ വന്നെങ്കിലും അത് കഷ്ടപ്പെട്ട് പെട്ട് വിഴുങ്ങിയിട്ട് എന്നെ നോക്കി വീണ്ടും പുഞ്ചിരിച്ചുകൊണ്ട് നിന്നു.

" എന്താണ് മോനെ എന്നെ കൊണ്ട് എന്തോ സാധിക്കാൻ ഉണ്ടല്ലോ എന്താണ് "

ഞാൻ സംശയത്തോടെ അവനെ നോക്കികൊണ്ട്‌ ചോദിച്ചു.

" ഏയ്‌ എന്ത് നേടാൻ, നീ എഴുന്നേറ്റേ, നമുക്ക് കോളേജിൽ പോണ്ടേ "

അവൻ

💬 Comments

View all comments