0%

Chapter Title : കടുംകെട്ട് 1 [Arrow]

Author : Arrow Read All Parts 2.5K

അതേ വളിച്ച ചിരിയോടെ എന്നെ കുത്തി പൊക്കാൻ നോക്കി, അതോടെ എന്റെ സംശയം കൂടി, അല്ലേൽ ഞാൻ ചെന്ന് നടുവിന് ചവിട്ടിയാൽ മാത്രം എഴുന്നേൽക്കുന്നവനാണ് ഇന്ന് എന്നെ എഴുന്നേൽപ്പിക്കാൻ വന്നിരിക്കുന്നെ. ഞാൻ ഫോണിൽ നിന്ന് കണ്ണെടുത്ത് അവനെ ഒന്ന് ഇരുത്തി നോക്കി അപ്പോഴാണ് ഞാൻ ടൈം ശ്രദ്ധിച്ചത് ആറു മണി.

" എടാ കോപ്പേ, ആറു മണിയെ ആവുന്നുള്ളൂ, ഇത്ര നേരത്തെ എന്നാ ഉണ്ടാക്കാൻ പോകുവാ " എന്നും പറഞ്ഞ് ഞാൻ വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ടു

" പൊന്ന് അജു ചതിക്കല്ലേ, എഴുന്നേറ്റെ, ഒരു കാര്യം ഉണ്ട് നീ വേഗം ഒന്ന് റെഡി ആക് " അവൻ എന്റെ പുതപ്പ് പിടിച്ചു മാറ്റിക്കൊണ്ട് ചിണുങ്ങി.

" എന്ത് കാര്യം?? "

" അതൊക്ക പോണ വഴിക്ക് പറയാം നീ ഇപ്പൊ റെഡിയാക് "

" hmm"

ഒന്ന് അമർത്തി മൂളികൊണ്ട് ഞാൻ ബാത്‌റൂമിലേക്ക് പോയി.

കുളികഴിഞ്ഞു ഇറങ്ങിയപ്പോ ചെക്കനെ റൂമിൽ കാണാനില്ല. ഞാൻ റെഡിയായി താഴേക്ക് ഇറങ്ങി ചെന്നു, അവൻ അവിടെ ഇരുന്ന് അപ്പം കേറ്റുന്നു, അവരും അവന്റെ ഒപ്പം ഉണ്ട്, എന്റെ രണ്ടാനമ്മ. ഞാനും ചെന്ന് ഇരുന്നു രണ്ട് അപ്പം എടുത്തു പ്ലെറ്റിലേക്ക് ഇട്ടു, അച്ചു എഴുന്നേറ്റിട്ടില്ലന്ന് തോന്നുന്നു.

" ആഹാ എന്നാ ടേസ്റ്റ് ആ, അല്ലേലും ആന്റി വെക്കുന്ന എല്ലാത്തിനും വല്ലാത്ത ഒരു രുചി ആണ്, അല്ലേ ഡാ അജു "

അവൻ അത് പറഞ്ഞിട്ട എന്നെ ഒന്ന് നോക്കി, ഒരു പുച്ഛഭാവത്തിൽ അവനെ ഒന്ന് നോക്കിയതല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല. അവരുടെ മുഖം

💬 Comments

View all comments