Chapter Title : കടുംകെട്ട് 1 [Arrow]
ഒന്ന് വാടി.
" അച്ചു, എഴുന്നേറ്റില്ലേ ആന്റി? "
വിഷയം മാറ്റാൻ എന്നോണം അവൻ അവരോട് ചോദിച്ചു.
" ഇല്ല നന്ദു, അല്ലേലും അവൾ എഴുന്നേൽക്കുന്ന ടൈം ആയിട്ടില്ലല്ലോ, അതെങ്ങനാ നിന്റെ ഒക്കെ അല്ലേ പെങ്ങൾ, നിന്നെ ഒക്കെ കണ്ടല്ലേ പഠിക്കുന്നെ. അല്ല ഇന്നെന്താ ഇത്ര നേരത്തെ, എന്താണ് ഉദ്ദേശം?? "
ഒരു ചിരിയോടെ അവർ അവന് മറുപടി കൊടുത്തു.
" അതൊക്ക ഉണ്ട് ആന്റി, വന്നിട്ട് പറയാം "
അവൻ ഒരു കള്ള ചിരി ചിരിച്ചു. അവന്റെ ആ ചിരി കൂടി കണ്ടപ്പ എട്ടിന്റെ പണി ഒരെണ്ണം വരുന്നുണ്ട് എന്ന് എനിക്ക് ഉറപ്പായി.
" mm, നടക്കട്ടെ നടക്കട്ടെ "
അവർ അവന് മറുപടി കൊടുത്തിട്ടു അകത്തേക്ക് പോയി. അവനും അവരും നല്ല കമ്പനി ആണ്.
ഞങ്ങൾ കഴിച്ചിട്ട് എഴുന്നേറ്റു. ഞാൻ ബൈക്കിന്റെ കീ എടുക്കാൻ വേണ്ടി പോയപ്പോ അവൻ എന്റെ കൈയിൽ കയറി പിടിച്ചു.
" ഇന്ന് നമ്മൾ ബൈക്കിന് അല്ല പോണേ ബസിനാ "
" ബസിനോ, നിനക്ക് പ്രാന്ത് ആണോ പന്നി, ബൈക്കിന് ഷോർട്ട്കട്ട് പിടിച്ചു പോയാൽ അര മണിക്കൂർ കൊണ്ട് അവിടെ എത്തും, ബസ്ന് ചുറ്റികറങ്ങി, രണ്ട് ബസ് ഒക്കെ മാറി കയറി അവിടെ എത്തുമ്പോ ടൈം എടുക്കും, പോരാത്തതിന് ഒടുക്കത്ത തിക്കും ഡ്രെസ് ഒക്കെ സീൻ ആവും "
" പിന്നെ നീ അവിടെ പാഷൻ ഷോക്ക് ആണെല്ലോ പോണേ, ഒരുത്തിയെ പോലും നോക്കൂല, ഇനിപ്പോ ആരേലും നിന്നെ നോക്കിയാൽ അതിനെ നീ പേടിപ്പിച്ചു ഓടിക്കും, ആ നീ
💬 Comments
View all comments