0%

Chapter Title : കടുംകെട്ട് 2 [Arrow]

Author : Arrow Read All Parts 1302

( ആദ്യം തന്നെ ഒരു വലിയ നന്ദി എന്റെ ഈ ചെറിയ കഥ ഏറ്റെടുത്തതിനു, ഈ പാർട്ട് കഴിഞ്ഞ part ന്റെ അത്ര നന്നായിട്ടുണ്ടോ എന്നറിയില്ല, നല്ലതായാലും ചീത്ത ആയാലും അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു.

രണ്ടാമതായി സോറി ഇത്രയും ലേറ്റ് ആവും എന്ന് ഞാൻ ഓർത്തില്ല, ഞാൻ ഒരു ചെറിയ fan comic ചെയുന്ന തിരക്കിൽ ആയിപ്പോയി so സോറി ?)

(അജുവിനെ നിങ്ങൾ പരിചയപ്പെട്ടല്ലോ, ഇത്തവണ നമുക്ക് ആരുവിനെ അറിയാം  ☺️)

കടുംകെട്ട് 2

KadumKettu Part 2 | Author : Arrow | Previous Part


കൊട്ടിന്റേം കുരവയുടേം അകമ്പടിയോടെ അയാൾ എന്റെ കഴുത്തിൽ താലിയുടെ ആദ്യ കെട്ട് ഇട്ടപ്പോ എന്റെ കണ്ണ് ഒന്ന് തുളുമ്പി, ഒരു തുള്ളി കണ്ണുനീർ എന്നിൽ നിന്ന് അടർന്ന് അയാളുടെ കയ്യിൽ വീണു. അത് പക്ഷെ ഞാൻ ആദ്യമായി പ്രണയിച്ച വ്യക്തിയെ തന്നെ പങ്കാളിയായി കിട്ടിയല്ലോ എന്നോർത്തുള്ള ആനന്ദകണ്ണീരല്ല, മറിച്ച് വിധിയും എന്റെ കൂടെ ഇരിക്കുന്ന ഈ മനുഷ്യനും എനിക്ക് വേണ്ടി ഇനി എന്തൊക്കെ ആണ് കരുതി വെച്ചിരിക്കുന്നത് എന്നോർത്തുള്ള നിസ്സഹായ ആയ ഒരു പെണ്ണിന്റെ വ്യഥയാണ്, സങ്കടം ആണ് കണ്ണുനീരായി മാറിയത്.

ആ താലി കയറുന്നതിന്റെ തൊട്ട് മുമ്പ് വരെയും എന്നിൽ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു, ഇയാൾ ഈ കല്യാണം വേണ്ടന്ന് വെക്കുമെന്ന്, എന്തെകിലും പറഞ്ഞ് കല്യാണം മുടക്കുമെന്ന്, എന്നെയും കുടുംബതിനേം അപമാനിച്ചു എന്നോട് ഉള്ള പക ഒടുക്കുമെന്ന്. പക്ഷെ... എനിക്കായി ഇയാൾ വേറെ എന്തൊക്കയോ ആണ് കരുതി വെച്ചിരിക്കുന്നത്. നെറുകയിൽ സിന്തൂരവും ചാർത്തി എന്റെ എല്ലാം പ്രതീക്ഷയും കെടുത്തി ഇരിക്കുന്നു. പിന്നീടുള്ള ചടങ്ങുകൾക്കെല്ലാം ഒരു പാവ കണക്ക് നിന്ന് കൊടുത്തു.

" ചെക്കനും പെണ്ണും ഇറങ്ങാൻ നേരമായി " ആരോ അത് പറഞ്ഞപ്പോ എന്റെ കണ്ണുകൾ അമ്മയെയും അച്ഛനെയും ആതുവിനേയും തിരഞ്ഞു. നിറ കണ്ണുകളോടെ നിക്കുന്ന അമ്മയെ കണ്ടപ്പോ എനിക്ക് സഹിക്കാൻ ആയില്ല ആ മാറിൽ വീണ് പൊട്ടി കരഞ്ഞു. അമ്മയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല.

"അയ്യേ ആരു മോളെ, നീ എന്തിനാ ഇങ്ങനെ കരയുന്നെ, അത്ര ദൂരേക്ക് ഒന്നുമല്ലല്ലോ പോവുന്നെ ഞങ്ങളെ കാണണം എന്ന് തോന്നിയാൽ ഓടി എത്താവുന്ന ദൂരത്തു ഞങ്ങൾ ഇല്ലേ, ഏറിയാൽ ഒരു മണിക്കൂർ അത്രേ ടൈം അല്ലേ വേണ്ടു, എന്റെ ശ്രീ നീ വെറുതെ മോളെ വിഷമിപ്പിക്കല്ലേ ഒന്നുമില്ലേലും അവൾ

💬 Comments

View all comments