0%

Chapter Title : കടുംകെട്ട് 2 [Arrow]

Author : Arrow Read All Parts 2.1K

എന്തോ കൊടുക്കുവാണ്. അയാളെ കണ്ടപ്പോ എന്റെ നെഞ്ച് വല്ലാതെ മിടിച്ചു. ഇയാൾ എന്താ ഇവിടെ എന്ന ചോദ്യം എന്നിൽ ഉണർന്നു, ഇനി ഇതാവുമോ ഐഷു ഇന്നലെ പറഞ്ഞ ആൾ, അവളെ കാണാൻ വന്നതാവുമോ  ഈ ചോദ്യങ്ങൾ എന്റെ സമനില തെറ്റിച്ചു. ഞാനും അവരിലേക്ക് കണ്ണ് കൂർപ്പിച്ചു.

"I Love you ഏട്ടാ " ഐഷു അയാളോട് പറഞ്ഞത് എന്നിൽ ഒരുമാതിരി ഇടിത്തീ വന്നു വീണത് പോലെ ആണ് എനിക്ക് തോന്നിയത്. എനിക്ക് സങ്കടം ആണോ ദേഷ്യം ആണോ വരുന്നത് അറിയാത്ത അവസ്ഥ. ഐഷു ബസിൽ കയറിട്ട് എന്നെ നോക്കി, എന്നെ കണ്ടപ്പോ അവൾ ചിരിച്ചു, ഞാനും ഒരു ചിരി വരുത്തി. എന്റെ മുഖം വാടി ഇരിക്കുന്ന കൊണ്ടാവണം എന്ത് പറ്റി എന്നവൾ ആംഗ്യ ഭാഷയിൽ ചോദിച്ചു. ഞാൻ ഒന്നുമില്ല ന്ന ഭാവത്തിൽ തല ആട്ടി. അവൾ ഒന്ന് ഇരുത്തി മൂളി.

" മോളെ ഒന്ന് എഴുന്നേറ്റു തരാമോ " എന്ന ചോദ്യം ആണ് എന്റെ ചിന്തകളിൽ നിന്ന് എന്നെ ഉണർത്തിയത്. ഒരു പ്രായമായ സ്ത്രീ ആണ്. ഞാൻ എഴുന്നേറ്റു കൊടുത്തു. അത്യാവശ്യം തിരക്ക് ഉണ്ട്. ഞാൻ ഐഷു നിന്നിരുന്ന ഭാഗത്തേക്ക്‌ നോക്കി അവൾ ആരെയോ നോക്കി ഒരു കള്ള ചിരിയോടെ നിൽക്കുകയാണ്, ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവളെ നോക്കി നിൽക്കുന്ന അയാളെ ആണ് കണ്ടത്. അതോടെ എന്റെ തലക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. അവളുടെ അടുത്തേക്ക് പോവാൻ എനിക്ക് തോന്നിയില്ല അവിടെ തന്നെ നിന്നു. ബസ്സിൽ തിരക്ക് ഏറി വന്നു. പെട്ടന്നാണ് ആരോ പുറകിൽ നിന്ന്

💬 Comments

View all comments