Chapter Title : കടുംകെട്ട് 2 [Arrow]
പൊട്ടിച്ചു, പുള്ളി പറയാൻ വന്ന സോറി പോലും പൂർത്തി ആക്കാനായില്ല.
" കൊറേ നേരമായി, തിരക്ക് കൊണ്ടാവും എന്ന് ഓർത്തു ഷമിക്കുമ്പോ ദേഹത്തു കയറി പിടിക്കുന്നോ ഡാ നായെ " ഞാൻ പിന്നെയും എന്റെ വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറഞ്ഞു. അത് കേട്ടപ്പോൾ ആളുകൾ ഒക്കെ അയാളെ കൈ വെച്ചെന്നു തോന്നുന്നു. പുള്ളിയെ എല്ലാരും കൂടി തള്ളി പുറത്താ ക്കി.
" മോള് ഇവിടെ ഇരുന്നോ" ആരോ സീറ്റ് ഒഴിഞ്ഞു തന്നു. അയാളെ പുറത്ത് ആക്കിട്ടു ബസ് എടുത്തു.
"ആരു, സ്റ്റോപ്പ് എത്തി ഇറങ്ങാം " ഐഷു വിളിച്ചപ്പോ ഴാണ് കോളേജ് എത്തിയ കാര്യം അറിഞ്ഞത്. അവൾ എപ്പോ ഴാ എന്റെ അടുത്ത് വന്ന് ഇരുന്നത് അതൊന്നും ഞാൻ അറിഞ്ഞില്ല. ഞങ്ങൾ ബസ് ഇറങ്ങി കോളജിലേക്ക് നടന്നു. സ്റ്റോപ്പിൽ നിന്ന് കുറച്ചു നടക്കാൻ ഉണ്ട്. ഇത്തിരി ഉള്ളിലേക്കു മാറി ആണ് കോളേജ്.
" ആരതി, ആർ യു ഓൾറൈറ് ??, അയാളെ എനിക്ക് അറിയാം. അർജുൻ ഒരു തല്ലുകൊള്ളി ആണ്, അവൻ കാരണം ആണ് അജയേട്ടൻ കോളേജിൽ നിന്ന് പുറത്തായത്. നല്ല പണി കൊടുക്കണം " വിജയ് ആണ്.
അവൻ പറഞ്ഞത് കെട്ട് ഐഷു അവനെ ഇറിറ്റേഷനോടെ നോക്കി.
" വിജയ്, നീ ഒന്ന് പൊ. നമുക്ക് പിന്നെ സംസാരിക്കാം " ഞാൻ അവനോടു പറഞ്ഞു. അവൻ ശരി എന്ന് പറഞ്ഞിട്ട് വേഗം നടന്നു പോയി.
" നീ അജുവേട്ടനെ തല്ലേണ്ട കാര്യം ഇല്ലായിരുന്നു. " കുറച്ചു നേരത്തെ മൗനതിന് ശേഷം ഐഷു പറഞ്ഞു.
"
💬 Comments
View all comments