Chapter Title : കടുംകെട്ട് 2 [Arrow]
പിന്നെ എന്റെ മേത്തു കയറി പിടിച്ചാൽ ആളെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാം "ഞാൻ അവളുടെ നേരെ ചീറി.
" അതിന് നീ എന്നോട് ചൂടാവുന്നത് എന്തിനാ, ഞാൻ ചുമ്മാ പറഞ്ഞന്നേ ഉള്ളു. നിന്നെ പുറകിൽ നിന്ന് തോണ്ടിയവനെ പിടിച്ചു മാറ്റി നിന്നെ സേവ്ചെയ്തത് പുള്ളി ആ, ബ്രേക്ക് പിടിച്ചപ്പോ ഒരു അബദ്ധം പറ്റിയതാ. ഞാൻ അത് കണ്ടത് കൊണ്ട് പറഞ്ഞതെ ഉള്ളു " ഐഷു അത് പറഞ്ഞപ്പോ ഞാൻ അവളെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
" നിനക്ക് ഇഷ്ടം തോന്നിയ ആൾ ആയത് കൊണ്ട് ആവും നീ അയാളെ സപ്പോർട്ട് ചെയ്യുന്നത് അല്ലേ " ആകാംഷ സഹിക്കാൻ പറ്റാത്ത കൊണ്ട് കുറച്ചു നേരത്തെ മൗനതിന് ശേഷം ഞാൻ പതിയെ അവളോട് ചോദിച്ചു.
" എന്ത്, എനിക്ക് ഇഷ്ടം തോന്നിയ ആളോ?? " ഐഷു ഞാൻ ചോദിച്ചത് മനസ്സിലാവാത്ത പോലെ ചോദിച്ചു.
" നീ ബസ് സ്റ്റോപ്പിൽ വെച്ച് I love you എന്ന് പറയുന്നത് കേട്ടു " ഒരു പൊട്ടിച്ചിരി ആയിരുന്നു അവളുടെ മറുപടി.
" അയ്യേ ആ മുരടനെ ഒക്കെ ആരേലും പ്രേമിക്കുമോ, എനിക്ക് ഇഷ്ടം അജുവേട്ടന്റെ ഫ്രണ്ടിനെ ആ " ചിരി ഒന്ന് അടങ്ങിയപ്പോ അവൾ പറഞ്ഞു.
" ആപ്പൊ നിനക്ക് അയാളെ ഇഷ്ടം അല്ലേ, അപ്പൊ I love you എന്ന് പറഞ്ഞതോ ?? " ഞാൻ അത് കേട്ട സന്തോഷത്തിൽ ചോദിച്ചു.
" എന്റെ കൊച്ചേ ഞാൻ ഇന്നലെ തല്ല് ഉണ്ടാക്കി എന്ന് പറഞ്ഞില്ലെ അത് പുള്ളിയുമായി ആയിരുന്നു.
💬 Comments
View all comments