Chapter Title : കടുംകെട്ട് 2 [Arrow]
ഇന്ന് രാവിലെ ബസ് സ്റ്റോപ്പിൽ വെച്ച് എന്റെ വാലു മുറിയും എന്ന് തോന്നിയപ്പോ ഞാൻ ഒരു കരച്ചിൽ വെച്ചു കാച്ചി. ആള് കൂടി തല്ലു കൊള്ളും എന്നായാപ്പോ പുള്ളി എന്റെ ഏട്ടൻ ആണെന്ന് പറഞ്ഞു. ഞാനും സമ്മതിച്ചു, bday ആണ് പൈസ താരാഞ്ഞിട്ട് ആ കരഞ്ഞത് എന്നും പറഞ്ഞ് അഞ്ഞൂറ് രൂപ പുള്ളിയുടെ കയ്യിൽ നിന്ന് വാങ്ങി, പിന്നെ പുള്ളി ടെ കൂടെ ഉണ്ടായിരുന്ന എന്റെ ആളെ ഒന്ന് ചൊടിപ്പിക്കാൻ ആ ഞാൻ അങ്ങനെ പറഞ്ഞത്. " എന്നും പറഞ്ഞ് അവൾ കയ്യിൽ ഇരുന്ന അഞ്ഞൂറിന്റെ നോട്ട് പൊക്കി കാണിച്ചു. ഞാനും അവളും ഒരുമിച്ച് പൊട്ടിച്ചിരിച്ചു.
" ആഹാ ഇപ്പൊ മോൾടെ മുഖം മൊത്തത്തിൽ തെളിഞ്ഞല്ലോ, അപ്പൊ കുശുമ്പ് ആയിരുന്നു പെണ്ണിന് അല്ലേ, നീ ഇന്നലെ പറഞ്ഞ താടിക്കാരൻ അപ്പൊ... don't tell me it's him " അവൾ അത് പറഞ്ഞപ്പോൾ എന്റെ മുഖം നാണം കൊണ്ട് ചുവന്നു.
" ആഹാ നല്ല ബെസ്റ്റ് ഫസ്റ്റ് ഇമ്പ്രെഷൻ ആണല്ലോ, അങ്ങേരെ വളക്കാൻ നീ ഇത്തിരി പാടു പെടും " അവൾ അതും പറഞ്ഞ് ചിരിച്ചു. അതോടെ ഞാൻ ടോട്ടൽ റിലാക്സ് ആയി. അത്രക്ക് ഒന്നും വേണ്ടിയിരുന്നില്ല, പുള്ളിയെ കാണുമ്പോൾ ഒരു സോറി പറയണം. ഞാനും മനസ്സിലോർത്തു.
" ആരാ ആരതി?? " ഫസ്റ്റ് പീരീഡ് ഇന്റർവെൽ ആയപ്പോ രണ്ട് ചേച്ചിമാർ ക്ലാസ്സിൽ വന്നു തിരക്കി, ഞാൻ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു.
" എന്നാ, ധന്യേച്ചി പ്രശ്നം?? " വിജയ് ആണ് ചോദിച്ചത്, അവന് അറിയാവുന്ന
💬 Comments
View all comments