Chapter Title : കടുംകെട്ട് 2 [Arrow]
കൂടി ഉള്ളപ്പോ പറയാനുള്ളത് പറഞ്ഞാ മതി. " ഐഷു
" ഐഷു, നിന്നോട് പോവനല്ലേ പറഞ്ഞെ, ആരതിയെ ഒന്ന് പരിചയപ്പെടാൻ വിളിച്ചതാ ഞങ്ങൾ അവളെ തിന്നാൻ ഒന്നും പോണില്ല " നന്ദേട്ടൻ ആണ്. ഞാനും അവളോട് പൊക്കോളാൻ കണ്ണുകൊണ്ടു കാണിച്ചു. അവൾ മടിച്ചു മടിച്ചു തിരിഞ്ഞു നടന്നു.
"അപ്പൊ ആരതി, ഞങ്ങൾ വിളിച്ചത് എന്തിനാ ന്ന് അറിയോ? " എന്നെ വിളിച്ച ചേട്ടൻ ചോദിച്ചു. ഞാൻ ഇല്ല എന്ന ഭാവത്തിൽ ചുമൽ കൂച്ചി.
"അതേ ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾക്ക് നിന്നോട് ഭയങ്കര പ്രേമം, നീ അവനെ തിരിച്ചു പ്രേമിക്കണം. "
ഞാൻ മനസ്സിലാവാത്ത പോലെ പുള്ളിയെ നോക്കി.
"ദേ ഇവൻ ആണ് ആൾ " കൂട്ടത്തിൽ ഒരു തടിയൻ ചേട്ടൻ മുന്നോട്ട് വന്നു.
" പ്രേമിക്കണം എന്ന് പറയുമ്പോൾ നീ ഇപ്പൊ ഇവനോട് ഒരു i love you പറ, പിന്നെ ഇവൻ വിളിക്കുമ്പോൾ ഒക്കെ കാൾ എടുക്കണം, സംസാരിക്കണം, സിനിമ ക്ക് പോണം പിന്നെ ഇവന്റെ ചില ആഗ്രഹങ്ങൾ ഒക്കെ ഒന്ന് സാധിച്ചു കൊടുക്കണം ഏത് " ഒരു വഷളൻ ചിരിയോടെ അയാൾ പറഞ്ഞു. ഞാൻ ദേഷ്യതിൽ മുഖം വെട്ടിച്ചു.
" എന്താടി നിനക്ക് പിടിച്ചില്ലേ, I love you പറയടി " അയാളുടെ ശബ്ദം കടുത്തു. അവിടെ ഉണ്ടായിരുന്ന എല്ലാരും ഞങ്ങളെ തന്നെ ആണ് നോക്കുന്നത്.
" അനന്തു മതി " നല്ല ഘനഗംഭീരമായ ശബ്ദം. അജേട്ടൻ ആണ്. പുള്ളി പതിയെ എന്റെ അടുത്തേക്ക് വന്നു.
" അതേ ഓസിന് ഒരു കാര്യവും ചെയ്യുന്നത്
💬 Comments
View all comments