0%

Chapter Title : കടുംകെട്ട് 2 [Arrow]

Author : Arrow Read All Parts 2.1K

പിടിച്ചു. എല്ലാരും കാഴ്ച കാരെ പോലെ നിൽക്കുവാണ് ആരും അനങ്ങുന്നില്ല. ഞാൻ ആ കൈ വിടുവിക്കാൻ നോക്കി പക്ഷെ നടന്നില്ല.

" അർജുൻ, ദാറ്റ്‌സ് ഇനഫ് " ഞങ്ങൾ എല്ലാരും അവിടേക്ക് നോക്കി, ചാന്ദിനി മിസ്സ്‌. മിസ്സ്‌ വന്ന് എന്റെ കൈ വിടുവിച്ചു, എന്നിട്ട് എന്നേയും വിളിച്ചു നടന്നു,

" നിന്നെ ഞാൻ എടുക്കുണ്ട് കേട്ടോടി " അയാൾ പുറകിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

" ആരതി എന്നല്ലേ പേര്?? " മിസ്സ്‌ ആണ്, ഞാൻ അതേ എന്ന അർഥത്തിൽ മൂളി. ചാന്ദിനി മിസ്സ്‌ ആണ് ഞങ്ങളുടെ ക്ലാസ്സ്‌ ഇൻചാർജ്.

" അജുവും ആയി എന്താ പ്രശ്നം?? അവൻ ആദ്യ മായി ആണ് ഒരു പെൺകുട്ടിയെ റാഗ് ചെയ്യുന്നത് ഞാൻ കാണുന്നത്?? " ഞാൻ നടന്ന സംഭവം എല്ലാം പറഞ്ഞു കൊടുത്തു. മിസ്സ്‌ മൂക്കത്ത് വിരൽ വെച്ചു.

" നീ അവനെ തല്ലിയോ, വെറുതെ അല്ല അവൻ അങ്ങനെ പെരുമാറിയത് "

" മിസ്സ്‌ അയാളുടെ സൈഡ് ആണോ " എന്റെ ചോദ്യം കേട്ടിട്ട്, മിസ്സ്‌ ചിരിച്ചു.

"ഏയ് അല്ല, അവന്റെ ഒരു പേർസണൽ ട്രാജഡി കാരണം പണ്ട് തൊട്ടേ പെണ്ണുങ്ങളെ ഇഷ്ടമല്ല, പോരാത്തതിന് നല്ല ഈഗോയും ഒത്തിരി  അഹങ്കാരവും, അവനെ ആണ് നീ എല്ലാരുടേം മുന്നിൽ ഇട്ടു തല്ലിയത്. അവന്റെ സ്വഭാവം വെച്ച് അവൻ ഇതല്ല ഇതിന്റെ അപ്പുറം ചെയ്യും. നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ "

" മിസ്സിന് അയാളെ പേർസണലി അറിയോ?? " എനിക്ക് മിസ്സ്‌ പറഞ്ഞ കേട്ടപ്പോ കൂരിയോസിറ്റി കൂടി.

💬 Comments

View all comments