0%

Chapter Title : കടുംകെട്ട് 2 [Arrow]

Author : Arrow Read All Parts 2.1K

മുരടനെ ഒക്കെ ആരേലും പ്രേമിക്കുമോ, എനിക്കൊന്നും വേണ്ട ആ സാധനതിനെ " ഞാൻ കെറുവിച്ചോണ്ടു ക്ലാസ്സിലേക്ക് കയറി. എന്റെ ഒപ്പം ചിരിച്ചോണ്ട് ഐഷുവും.

സത്യത്തിൽ നേരിൽ കാണുമ്പോ സോറി പറയണം എന്ന് ഓർത്തിരുന്നതാ ഇനി എന്റെ പട്ടി പറയും മാപ്പ്. മുരടൻ കടുവ. എന്തായാലും പിന്നെ ക്ലാസ്സ്‌ കഴിയുന്ന വരെ പുള്ളിയെ കൊണ്ട് ശല്യം ഒന്നുമുണ്ടായില്ല.

ഞാൻ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുവായിരുന്നു, പെട്ടന്ന് ഒരു വണ്ടി എന്റെ അടുത്ത് വന്നു നിന്ന്. ഞാൻ ഒന്ന് ഞെട്ടി.

" എന്താ ആരതി പേടിച്ചു പോയോ?? " ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്ന് ഒരു ചിരിയോടെ നന്ദേട്ടൻ ചോദിച്ചു, ഞാനും ഒരു ചിരിയോടെ പേടിച്ചു പോയി എന്ന അർത്ഥത്തിൽ തല ആട്ടി. പെട്ടന്ന് വണ്ടിയുടെ ബാക്ക് ഡോർ തുറന്നു, അജേട്ടനും വേറെ ഒരാളും അതിന്റ ഉള്ളിൽ ഉണ്ടായിരുന്നു. ഞാൻ വലിയ മൈൻഡ് കൊടുക്കാൻ നിന്നില്ല.

" നിന്റെ വീട് ഇവിടെ ആണോടി " അയാൾ നല്ല ഗൗരവതിൽ ചോദിച്ചു.

" അതേ " ഞാനും അതേ ടോണിൽ മറുപടി കൊടുത്തു.

" നിനക്ക് ഒരു ആർടിസ്റ്റ് രവിയെ അറിയോ. ഇതാണ് അഡ്രസ്സ് " പുള്ളി കയ്യിലിരുന്ന ഫോൺ എന്റെ നേരെ നീട്ടി. ഞാൻ അത് നോക്കാൻ പുള്ളിയുടെ അടുത്തേക്ക് ചെന്നു. പെട്ടന്ന് എന്റെ വയറ്റിൽ ചേർത്ത് പിടിച്ച് അയാൾ എന്നെ വണ്ടിയിലേക്ക് വലിച്ചിട്ടു. എന്താണ് നടക്കുന്നത് എന്ന് മനസിലാവുന്നതിന് മുന്നേ തന്നെ എന്നേയും കയറ്റി ആ വണ്ടി മുന്നോട്ട് കുതിച്ചിരുന്നു. ഒച്ച വെക്കാൻ ശ്രമിച്ച എന്റെ മുഖത്ത് വണ്ടിയുടെ ഉള്ളിൽ

💬 Comments

View all comments