Chapter Title : കടുംകെട്ട് 2 [Arrow]
ഉണ്ടായിരുന്ന ആൾ എന്തോ സ്പ്രേ ചെയ്തു. പതിയെ എന്റെ ബോധം മറഞ്ഞു.
" ഡീ, എഴുന്നേൽക്ക്, എഴുന്നേക്കാൻ " ആരോ മുഖത്തു തട്ടിയപ്പോൾ ആണ് ഞാൻ ഉണർന്നത്. തലക്ക് വല്ലാത്ത ഭാരം പോലെ. ഞാൻ കഷ്ട്ടപ്പെട്ടു കണ്ണ് തുറന്നു. ഏതോ വിശാലമായ ഒരു റൂമിൽ ആണ്. അവിടെ ഒരു കട്ടിൽ ഉണ്ട്. പിന്നെ ഒരു മേശയയും കുറച്ചു കസേരകളും. മേശപ്പുറത്തു ഒരുപാട് കുപ്പികളും ഒന്ന് രണ്ടു ഗ്ലാസ്സു കളും ചിതറി കിടക്കുന്നു. കസേരയിൽ ഒന്നിൽ നേരത്തെ കാറിൽ കണ്ട ആ ആൾ ഇരിക്കുന്നു. നന്ദേട്ടൻ കട്ടിലിൽ കിടക്കുവാണ്. ഞാൻ തറയിൽ കിടക്കുവാണ്, എന്റെ തൊട്ടു പറ്റെ അയാൾ ഇരിക്കുന്നു അർജുൻ. ഞാൻ ഒരു ഞെട്ടലോടെ പുറകോട്ട് ആഞ്ഞു, കയ്യ് കൊണ്ട് എന്റെ മാറു മറച്ചു.
" എന്നെ ഒന്നും ചെയ്യരുത് " ഞാൻ ദയനീയമായി അയാളോട് പറഞ്ഞു. വന്യമായ ഒരു ചിരി ആയിരുന്നു മറുപടി.
" നീ ഇത് കഴിക്ക്, നീ ബിരിയാണി ഒക്കെ കഴിക്കുമല്ലോ അല്ലേ?? " അയാൾ ഒരു പൊതി എന്റെ നേരെ നീട്ടി വലിയ ഭാവം വത്യാസം ഇല്ലാതെ ചോദിച്ചു. ഞാൻ മനസ്സിലാവാത്ത പോലെ പുള്ളിയെ നോക്കി.
" നീ പേടിക്കണ്ട, നിന്റെ ദേഹത്ത് ഞാനോ ഇവന്മാരൊ തൊടൂല്ല, നമുക്ക് ഈ ഒരു രാത്രി ജോളി ആയി അടിച്ചു പൊളിക്കാം ന്നേ. നീ വെറുതെ പട്ടിണി കിടക്കേണ്ട ഇത് തിന്ന്, നാളെ രാവിലെ നിന്നെ എവിടന്ന് പിക് ചെയ്തോ അവിടെ തന്നെ കൊണ്ടേ ഇറക്കാം, നീ എങ്ങനെ ആണോ ഇവിടെ വന്നേ അതേ
💬 Comments
View all comments