0%

Chapter Title : കടുംകെട്ട് 2 [Arrow]

Author : Arrow Read All Parts 2.1K

പോലെ അങ്ങ് തിരികെ പോവാം, ഞങ്ങളുടെ ഒരു വിരൽ പോലും നിന്റെ ദേഹത്തു വീഴില്ല, ഞാൻ ഗ്യാരന്റി. പക്ഷെ ഒരു രാത്രി മുഴുവൻ മൂന് ആണുങ്ങളുടെ കൂടെ ചിലവഴിച്ചിട്ടു പകൽ നടുറോഡിലേക്ക് എറിയപ്പെട്ട പെൺകുട്ടി, നിനക്ക് ഒന്നും സംഭവിച്ചിട്ടില്ലന്ന് പറഞ്ഞാൽ നാട്ടുകാർ എന്നല്ല ചിലപ്പോൾ നിന്റെ വീട്ടുകാർ പോലും വിശ്വസിക്കില്ല. അന്ന് നീ എന്നെ നാണം കെടുത്തി, നാളെ ഞാൻ നിന്നെ നാണകെടുത്തും, അത്രേ ഉള്ളു. അപ്പൊ നമ്മൾ സമാസമം. നീ റിലാക്സ് ആയി ഇരി. "

ഒരു ചിരിയോടെ അയാൾ പറഞ്ഞു തീർത്തപ്പോൾ എനിക്ക് തോന്നുന്നത്, എന്റെ ജീവിതം തകർന്നല്ലോ എന്ന പേടി ആണോ, എന്റെ മാനം നഷ്ടപെടില്ലല്ലോ എന്ന ആശ്വാസം ആണോ എന്ന് തിരിച്ചറിയാൻ ആവാതെ കണ്ണീരോടെ ഞാൻ ഭിത്തിയിലേക്ക് ചാരി ഇരുന്നു.

***

" ഇതെന്താ കല്യാണപെണ്ണ് ഇരുന്ന് ഉറങ്ങുന്നോ " എന്ന ചോദ്യം ആണ് എന്നെ ഓർമ്മകളിൽ നിന്ന് ഉണർത്തിയത്. അശ്വതി ആണ്. അജേട്ടന്റെ പെങ്ങൾ. വീട് എത്തിരിക്കുന്നു. ഞാൻ കാറിൽ നിന്ന് ഇറങ്ങി. പുള്ളിയുടെ അമ്മ തന്ന നിലവിളക്കും പിടിച്ച് വലതു കാൽ വെച്ച് ഞാൻ ആ വീട്ടിലേക്ക് കയറി. ഏറെ നേരം നീണ്ടു നിന്ന റിസെപ്ഷ്യനും ചടങ്ങുകൾക്കും അവസാനം അശ്വതിയും അവളുടെ കൂട്ടുകാരികളും ചേർന്ന് എന്നെ മണിയറയിലേക്ക് തള്ളി വിട്ടു.

അത്യാവശ്യം വിശാലമായ റൂം, സത്യത്തിൽ ആ റൂമിന് തന്നേ ഞങളുടെ വീടിന്റെ വലിപ്പം ഉണ്ടെന്ന് തോന്നുന്നു. റൂമിൽ ഒരു കട്ടിൽ, മേശ, അലമാര, ഒരു ദിവാൻകോട്ട്, സോഫ, മിനി ഫ്രിഡ്ജ്, tv അടക്കം സാധനങ്ങൾ ഉണ്ട്. പിന്നെ

💬 Comments

View all comments