0%

Chapter Title : കടുംകെട്ട് 2 [Arrow]

Author : Arrow Read All Parts 2.1K

പുള്ളി വരച്ച, വരച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങളും അവിടെ അടുക്കി വെച്ചിരിക്കുന്നു.

കട്ടിൽ പൂക്കൾ ഒക്കെ വെച്ച് നല്ല പോലെ അലങ്കരിച്ചിട്ടുണ്ട്. കട്ടിലിന്റെ അടുത്ത് മേശ പുറത്ത് ഒരു ഗ്ലാസ് പാലും ഒരു പാത്രത്തിൽ നാനാവിധ ഫ്രൂട്സും വെച്ചിരിക്കുന്നു. ആ പാത്രത്തിൽ ഒരു കൊച്ച് കത്തി കൂടി ഉണ്ട്. ചിലത് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ആ കത്തി എടുത്തു കയ്യിൽ വെച്ചു, ഒന്നും നടന്നില്ലേൽ അത് കൊണ്ട് സ്വയം ഒടുക്കണം.

കുറച്ചു നേരത്തെ കാത്തിരിപ്പിന് ഒടുക്കം അയാൾ വന്നു. അകത്തു കയറി വാതിൽ അടച്ചു കുറ്റി ഇട്ടു, പിന്നെ എന്റെ അടുത്തേക്ക് വന്നു. അയാൾ തൊട്ടു പറ്റെ എത്തിയപ്പോ ഞാൻ ആ കത്തി പുള്ളിയുടെ നേരെ ചൂണ്ടി.

" ഭീഷണി പെടുത്തി ഒരു താലി എന്റെ കഴുത്തിൽ കെട്ടി എന്ന് വെച്ച് അത് എന്റെ ദേഹത്തു തൊടാൻ ഉള്ള ലൈസൻസ് അല്ല. എന്റെ അനുവാദം കൂടാതെ എന്റെ ദേഹത്ത് എങ്ങാനും തൊട്ടാൽ കൊല്ലും ഞാൻ " ഞാൻ ചീറി.

പക്ഷെ അയാൾ വളരെ ശാന്തൻ ആയിരുന്നു, ആ മുഖത്ത് വന്യമായ ഒരു ചിരി ഉണ്ടായിരുന്നു, അത് എന്നെ ആ ദിവസത്തേ ഓർമ്മിപ്പിച്ചു. അയാൾ എന്റെ അടുത്തേക്ക് നടന്നു, ഞാൻ പതിയെ പിറകിലേക്കും, ഞാൻ ചെന്ന് ഭിത്തിയിൽ ഇടിച്ചു നിന്നു. ഇനി പുറകോട്ട് പോകാൻ സ്ഥലമില്ല, ഞാൻ കത്തി വീശി. പുള്ളി ഒരു കൈ കൊണ്ട് അത് തടഞ്ഞു, എന്റെ കയ്യിൽ ബലമായി പിടിച്ച് കത്തി പിടിച്ചു വാങ്ങി ദൂരേക്ക് വലിച്ചെറിഞ്ഞു. പിന്നെ എന്നിലേക്ക് ഒന്നുകൂടി ചേർന്ന് നിന്നു. ഭിത്തിക്കും

💬 Comments

View all comments