Chapter Title : കടുംകെട്ട് 2 [Arrow]
അയാൾക്കും ഇടയിൽ പെട്ട് പോയത് പോലെ ഞാൻ നിന്നു. ഇവിടെയും ഞാൻ തോറ്റു പോയിരിക്കുന്നു, അയാൾ എന്റെ ചുണ്ടുകൾ ലക്ഷ്യമാക്കി മുന്നോട്ട് ആഞ്ഞു, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഏറെ നേരം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല ഞാൻ കണ്ണ് തുറന്നു നോക്കി. പുച്ഛത്തോടെ എന്നെ നോക്കി നിൽക്കുന്ന അയാളെ ആണ് ഞാൻ കണ്ടത്.
" നിന്റെ ദേഹത്ത് എന്റെ ശ്വാസം പോലും വീഴില്ല, നിന്റെ ശരീരം കണ്ടു മോഹിച്ചല്ല നിന്നെ ഞാൻ കെട്ടിയെ, പട്ടമഹര്ഷി ആയി വാഴിക്കാനുമല്ല, എനിക്ക് നിന്നോട് വെറുപ്പ് ആണ് അറപ്പ് ആണ്, നീ ഇനി ആണ് അനുഭവിക്കാൻ പോകുന്നത് "
ഇത്രയും പറഞ് അയാൾ തിരിഞ്ഞു നടന്നു കട്ടിൽ പോയി ഇരുന്നു, എന്നിട്ട് ഒരു തലയണ എടുത്ത് എന്റെ നേർക്ക് എറിഞ്ഞു.
"ഇതും എടുത്തോണ്ട് അവിടെ എങ്ങാനും ചുരുണ്ടൊണം, എന്റെ കൂടെ എങ്ങാനും കിടക്കാൻ വന്ന നട്ടെല്ല് ചവിട്ടി ഓടിക്കും ഞാൻ "
ഞാൻ ആ ഭിത്തിയിൽ ചാരി ഇരുന്നു അന്നേരം എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് അന്നത്തെ പോലെ ആശ്വാസം കൊണ്ടാണോ അതോ സങ്കടം കൊണ്ടാണോ എനിക്ക് തിരിച്ചറിയാൻ എനിക്കായില്ല
തുടരും
💬 Comments
View all comments