0%

Chapter Title : കടുംകെട്ട് 3 [Arrow]

Author : Arrow Read All Parts 2.4K
" " അത് ഒരു ഗസ്സിങ് ആയിരുന്നു ആ കടയിൽ വെച്ച് നിന്റെ ഒബ്സര്വേഷനും മറ്റും കണ്ടപ്പോ, ഒരു ആക്ടർ, റൈറ്റർ അല്ലേൽ ഒരു ചിത്രകാരൻ ആണെന്ന് ഊഹിച്ചു. വരയ്ക്കാൻ പറഞ്ഞപ്പോ നീ വരച്ചു സൊ എന്റെ ഊഹം ശരിയായി. സിമ്പിൾ  " ഒരു ചിരിയോടെ ആശാൻ പറഞ്ഞു. പക്ഷെ ആ ചിത്രം പൂർത്തി ആക്കാൻ ഞങ്ങൾക്ക് ആയില്ല. അതിന് മുന്നേ പോലീസ് പൊക്കി. അങ്ങനെ ആദ്യമായി ഞാൻ പോലീസ് സ്റ്റേഷനിൽ  ആശാന്റെ ഒപ്പം കയറി നല്ല രാശി ഉണ്ടായിരുന്ന കൊണ്ട് പിന്നെയും പലയാവർത്തി പോലീസ് സ്റ്റേഷനിൽ കയറാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായി. അവിടെ വെച്ച് ആണ് ആശാനെ കൂടുതൽ പരിചയപ്പെടുന്നത്. ഈ സ്ഥലം മാറി ജനിച്ചു പോയി എന്നൊക്കെ ആളുകൾ പറയൂല്ലേ അതേ പോലത്തെ ഐറ്റം ആണ്. വേറെ എവിടെ എങ്കിലും ആയിരുന്നേൽ വേൾഡ് ഫേമസ് അര്ടിസ്റ്റ്കളുടെ കൂടെ അറിയെപ്പെടേണ്ട ഒരാൾ.
ജയരാജൻ എന്നാണ് പേര്. ചെറുപ്പത്തിലെ അച്ഛൻ മരിച്ചു പോയി, കുടുംബം നോക്കാൻ വേണ്ടി കല ഉപേക്ഷിച്ചു, നന്നായി പഠിച്ചു ഒരു ഗവർമെന്റ് ജോലി നേടി, കടം ഒക്കെ വീട്ടി, പെങ്ങന്മാരെ കെട്ടിച്ചു വിട്ടു കഴിഞ്ഞപ്പോ ജീവിതത്തിന്റെ നല്ല പാതി തീർന്നു. ബാധ്യതകൾ എല്ലാം തീർന്നു മാറ്റങ്ങൾ ഒന്നുമില്ലാതെ ഒരേ പോലെ പോയിരുന്ന ഓരോ ദിവസവും മടുപ്പ് ആയി തുടങ്ങി യപ്പോൾ ജോലി രാജി വെച്ച് സ്വന്തം പേരിൽ ഉണ്ടായിരുന്ന വീടും പറമ്പും വിറ്റു പൈസ ബാങ്കിൽ ഇട്ടിട്ട് നാട് ചുറ്റാൻ ഇറങ്ങി. ഇന്ന് ലക്ഷം രൂപക്ക് പൈന്റിങ്‌സ് വിറ്റു പോവുന്ന ഫേമസ്

💬 Comments

View all comments