Chapter Title : കടുംകെട്ട് 3 [Arrow]
മുടിയും, മുഷിഞ്ഞ ജുബ്ബയും മുണ്ടും ഒക്കെ ആയി ഒരു മെലിഞ്ഞ മനുഷ്യൻ. ഒറ്റനോട്ടത്തിൽ ഒരു ഭ്രാന്തൻ. പുള്ളി നേരെ അടുക്കള ഭാഗത്ത് ചെന്ന് അവിടെ കൂട്ടി ഇട്ടിരുന്ന കരി രണ്ടു കയ്യിലും വാരി എടുത്തു പുറത്തേക്ക് നടന്നു. കാരിക്കേച്ചറിങ്ങ് ആണ് കൂടുതലായും ഞാൻ ചെയ്യാറ് എന്നതുകൊണ്ടും പുള്ളി ഒരു ഇന്റെരെസ്റ്റിംഗ് കാരക്ടർ ആണെന്ന് തോന്നിയ കൊണ്ടും, നന്ദുനോട് ഇപ്പൊ വരാം എന്ന് പറഞ്ഞ് പുള്ളിയുടെ പുറകെ വിട്ടു. രാത്രി, പരിചയം ഇല്ലാത്ത സ്ഥലം, ഒറ്റക് ആണ് സൊ പേടി ഇല്ലാതെ ഇല്ല. പുള്ളി റോഡ് സൈഡിൽ ഇത്തിരി മാറി ഒരു വളവ് തിരിഞ്ഞു, ഞാൻ ചെന്നു നോക്കിയപ്പോ കണ്ട കാഴ്ച, ഞാൻ ശരിക്കും ഞെട്ടി പോയി. അവിടെ ആ മതിലിൽ പാതി വരച്ചു തീർത്ത ഒരു കഥകളി രൂപം. ജീവൻ തുടിക്കുന്ന എന്നൊക്കെ പറയില്ലേ അമ്മാതിരി ഐറ്റം. അതും വെറും കരി കൊണ്ട് വരച്ചിരിക്കുവാണ് ആ മനുഷ്യൻ.
" മലയാളി ആണോ?? " വരച്ചത് കഥകളിലെ കിരാത രൂപം ആണ് അത് കൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്.
" തെയ്യം കണ്ടിട്ടുണ്ടോ?? " ഒരു മറുചോദ്യം ആയിരുന്നു മറുപടി. ഞാൻ ഉണ്ട് എന്ന് തല ആട്ടി.
" എന്നാ ആ മൂലേന്നു വരച്ചു തുടങ്ങിക്കൊ " ഒരു കഷ്ണം കരി എന്റെ നേരെ നീട്ടി കൊണ്ട് ആണ് പുള്ളി അത് പറഞ്ഞത്. ഒന്ന് അമ്പരന്നു എങ്കിലും ഞാൻ ആ കരി വാങ്ങി എന്നെകൊണ്ട് ആവുന്നപോലെ വരയ്ക്കാൻ തുടങ്ങി.
" ഞാൻ വരക്കും എന്ന് ആശാന് എങ്ങനെ മനസ്സിലായി??
💬 Comments
View all comments