Chapter Title : കടുംകെട്ട് 3 [Arrow]
കാരണാ ആനി ആത്മഹത്യക്ക് ശ്രമിച്ചത്, കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയത് " അവൾ അന്ന് പറഞ്ഞ വാചകങ്ങൾ തീരത്ത് തല തല്ലി ചിതറുന്ന തിരമാലകൾ പോലെ വീണ്ടും വീണ്ടും എന്റെ ചെവിയിൽ അലതല്ലി.
അന്ന് ആ ബസിൽ വെച്ച് ഉണ്ടായ സംഭവങ്ങൾക്ക് ശേഷം എങ്ങോട്ടാണ് പോവേണ്ടത് എന്നൊരു പിടുത്തം ഇല്ലായിരുന്നു. മനസ്സ് കലങ്ങി മറിയുകയായിരുന്നു. ഇത്തിരി സമാധാനം കിട്ടുന്ന എവിടേക്കെങ്കിലും പോണം, അവസാനം ചെന്ന് എത്തിയത് ആശാന്റെ അടുത്ത് ആണ്.
ആശാൻ. എന്റെ ഗുരു എന്ന് വേണമെങ്കിൽ പറയാം, ഒഫീഷ്യലി പുള്ളി എന്നെ ശിഷ്യനായി അംഗീകരിചിട്ടില്ല. ഞാൻ ആശാനെ കാണുന്നത് ഏകദേശം ഒരു അഞ്ചോ ആറോ വർഷം മുമ്പ് ആണ്. ഞാൻ +2 ഒക്കെ കഴിഞ്ഞു നിൽക്കുന്ന സമയം. എനിക്ക് വരയ്ക്കാൻ ഇഷ്ടം ആ ചെറുപ്പം തൊട്ടേ ഡ്രോയിങ്
പഠിക്കുന്നുണ്ട്. +2 കഴിഞ്ഞു വെക്കേഷന് വെറുതെ നടക്കുന്ന സമയത്ത് ആണ് എന്റെ ഡ്രോയിങ് മാഷും പുള്ളിയുടെ നാലഞ്ചു സുഹൃത്തുക്കളും ചേർന്ന് ഒരു ട്രിപ്പ് പ്ലാൻ ചെയ്തത്, ഇന്ത്യ ചുറ്റി കൾച്ചറും ആർട്ടും പഠിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം എങ്കിലും യാത്രകൾ ഹരം ഉള്ള ഒന്ന് ആയത് കൊണ്ട് ഞാനും കൂടെ കൂടി. എന്റെ ഒപ്പം നന്ദുവും, അവൻ ആ സമയം അണ്ടർ 18 ബോക്സിങ് ചാമ്പ്യൻ ഒക്കെ ആയിരുന്നു.
അങ്ങനെ ട്രിപ്പ് തുടങ്ങി ഒരു രണ്ട് മാസം കഴിഞ്ഞു കാണും ഗോവയിലോ മറ്റോ ആണെന്ന് തോന്നുന്നു, ഞങ്ങൾ രാത്രി ഒരു കൊച്ച് ഹോട്ടലിൽ നിന്ന് ഫുഡ് കഴിക്കുകയാണ് അപ്പോഴാണ് ഞാൻ ആശാനെ ആദ്യമായി കാണുന്നത്. നീണ്ട താടിയും
💬 Comments
View all comments