0%

Chapter Title : കടുംകെട്ട് 3 [Arrow]

Author : Arrow Read All Parts 2.4K
നിന്റെ വിഷമം, പക്ഷെ ഇതൊക്കെ ഒരു തെറ്റ് ധാരണ ആണെങ്കിലോ?? അവൾ പറഞ്ഞത് സത്യം ആണെങ്കിലോ, അങ്ങനെ ഒരു സാഹചര്യത്തിൽ നിന്നെയും ആ പെൺകുട്ടിയെയും കണ്ടപ്പോ ആരതി തെറ്റ് ധരിച്ചു, അവൻ പറഞ്ഞത് ഒക്കെ അവൾ കണ്ണുമടച്ചു വിശ്വസിച്ചു, അങ്ങനെ ആയി കൂടെ??  അവനും ആരതിയും തമ്മിൽ നമ്മൾ വിശ്വസിക്കുന്ന പോലെ ഒരു ബന്ധം ഇല്ലടാ, ഉണ്ടായിരുന്നേൽ ആര് അറിഞ്ഞില്ലേലും ഐഷു അറിയില്ലേ, നീ ഇപ്പൊ ഞാൻ പറയുന്നത് കേൾക്ക്, നീ അവളെ മനസ്സിലാക്കാൻ ശ്രമിക്കു, ഒരുമിച്ച് ജീവിക്കു, അച്ചുന്റേം സത്യഅങ്കിന്റേം ഒക്കെ ഹാപ്പിനെസ്സ് ഓർത്തിട്ടെങ്കിലും. " " മതി നിർത്ത്, എനിക്ക് കേൾക്കണ്ട അവളുടെ പുണ്യ വിചാരം, ആരൊക്ക എന്തൊക്ക പറഞ്ഞാലും അന്ന് ആ ക്യാമ്പിൽ വെച്ച് ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടതാ അവനും അവളും തമ്മിൽ ഉള്ള ബന്ധം. അതിൽ കൂടുതൽ ന്യായികരണം ഒന്നും എനിക്ക് കേൾക്കണ്ട. പറഞ്ഞത് തീർന്നെങ്കിൽ നിനക്ക് പോവാം, " ഞാൻ ബൈക്കിന്റെ കീ നന്ദുന് കൊടുത്തിട്ട് തീർത്തു പറഞ്ഞു. " ഡാ, ഞാൻ.. " " കേൾക്കണ്ടന്ന് പറഞ്ഞില്ലേ.. നീ വണ്ടി എടുത്തു പൊയ്ക്കോ, ഞാൻ വല്ല ഓട്ടോയും പിടിച്ചു വന്നോളാം, എനിക്ക് കുറച്ചു നേരം ഒറ്റക് ഇരിക്കണം. " ഇനി എന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലന്ന് തോന്നിയിട്ടാവണം നന്ദു തിരിച്ചു നടന്നു. ഞാൻ അലറി തല്ലുന്ന തിരമാലയെ നോക്കി ആ തീരത്ത് ഇരുന്നു. " ഞാൻ കണ്ടതാ, ആ ക്ലാസ്സ് റൂമിൽ നിന്ന് കഞ്ഞോണ്ട് ഓടുന്ന ആനിയെയും പുറകെ വന്ന ഇയാളെയും. ഇയാളാ ഇയാൾ

💬 Comments

View all comments