0%

Chapter Title : കടുംകെട്ട് 3 [Arrow]

Author : Arrow Read All Parts 2.4K
അറിയാൻ എന്നോളം നന്ദു എന്നെ തന്നെ  നോക്കി നിൽക്കുകയാണ്. " ആ കാര്യത്തിൽ തീരുമാനം ഒന്നും ആയിട്ടില്ല. അവൾ ആഗ്രഹിച്ച പോലെ ആ മറ്റവനെ കെട്ടി അവൾ അങ്ങനെ സുഖിക്കണ്ട എന്നെ ഉണ്ടായിരുന്നുള്ളൂ. അവനോടു ഉള്ള പ്രതികാരം നേർക്ക് നേർ ആണ്, അതിന് അവൻ ഇങ്ങ് വരണം, അത്‌ വരെ  അവളെ എന്റെ കാൽകീഴിൽ ഇട്ട് ചവിട്ടി തേക്കും ബാക്കി അത്‌ കഴിഞ്ഞ് ആലോചിക്കാം " ഞാൻ പറഞ്ഞു തീർന്നപ്പോൾ നന്ദു ഒന്ന് നെടുവീർപ്പ് ഇട്ടു. " അജു വിട്ടു കളയെട. എന്തായാലും അവളുടെ ഇഷ്ടത്തിന് വിപരീതമായി നീ അവളെ കെട്ടിയില്ലേ അത്‌ മതി. ഇനി അവളെ ദ്രോഹിക്കണ്ട. ഒന്നുമില്ലേലും ആരതി അല്ലാല്ലോ അവൻ അല്ലേ തെറ്റ് ചെയ്ത്, നമുക്ക് അവനെ പണിയാം. "
" ഇനി അവളെ ദ്രോഹിക്കണ്ടന്നോ, അവൾ തെറ്റ് ചെയ്തില്ലെന്നോ, അവൻ അല്ല അവൾ ആണ് എന്നോട് തെറ്റ് ചെയ്ത്, എന്നെ ദ്രോഹിചത്തിന്റെ നൂറിൽ ഒന്ന് പോലും ഞാൻ തിരിച്ചു ചെയ്തിട്ടില്ല. അവനെ രെക്ഷ പെടുത്താൻ എന്നെ പ്രതി ആക്കിയപ്പോ എനിക്ക് നഷ്ടമായത് ഏറെ ആഗ്രഹിച എന്റെ കരിയർ ആണ്, എന്റെ സ്വപ്നമാണ്. ആ പതിനഞ്ചു ദിനങ്ങൾ... എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല, ഞാൻ അന്ന് കരഞ്ഞതിന് കണക്ക് ഇല്ല, എന്റെ അച്ഛൻ എന്നെ ആദ്യമായി തല്ലി, അച്ചു എന്നെ കരഞ്ഞു കലങ്ങിയ, വെറുപ്പ് നിറഞ്ഞ കണ്ണ് കൊണ്ട് നോക്കി, മുഖം വെട്ടിച്ചു തിരിഞ്ഞു നടന്നു അതിന് എല്ലാം അവളെ കൊണ്ട് എണ്ണി എണ്ണി കണക്ക് പറയിക്കും." " അജു എനിക്ക് അറിയാം

💬 Comments

View all comments