Chapter Title : കടുംകെട്ട് 3 [Arrow]
പിന്നേം ചിരിച്ചു.
"...നീ വേറെ ഒന്നും ചെയ്യാൻ പോണില്ലന്ന് എനിക്ക് അറിഞ്ഞൂടെ "
" ഡാ ചെറുക്കാ ദേ എനിക്ക് നല്ല പുന്നാരം വരുന്നുണ്ട് കേട്ടോ " അവന്റെ ചിരിയും പറച്ചിലും ഒക്കെ കൂടി കേട്ടപ്പോ ഞാൻ ദേഷ്യം കൊണ്ട് വിറച്ചു.
" സോറി സോറി " നന്ദു ഒന്ന് അടങ്ങി.
" അജു, നീ വണ്ടി ഒന്ന് സൈഡിലേക്ക് ഒതുക്ക്, എനിക്ക് കുറച്ചു സംസാരിക്കണം. " നന്ദു സീരിയസ് ആണെന്ന് അവന്റെ ടോണിൽ നിന്ന് മനസ്സിലായി. ഞാൻ വണ്ടി റോഡിന്റെ സൈഡിലേക്ക് ഒതുക്കി.
" എന്താണ്? "
" പറയാം നീ ആദ്യം വണ്ടിന്ന് ഇറങ്ങ് " എന്നും പറഞ്ഞ് നന്ദു മുന്നോട്ട് നടന്നു, അവൻ അര ആൾ പൊക്കം ഉള്ള ആ കമ്പി മതിൽ ചാടി കടന്ന് കടൽ തീരത്തേക്ക് നടന്നു, പുറകെ ഞാനും. രാവിലെ ആയത് കൊണ്ട് ജോഗിങ് ന് വന്ന ആളുകളും പിന്നെ ഷട്ടിൽ കളിക്കുന്ന പിള്ളേരും ഒഴിച്ചാൽ വേറെ തിരക്കുകൾ ഒന്നുമില്ല, തീരം ശൂന്യം ആണ്.
" എന്താ നിന്റെ ഉദ്ദേശം?? " നന്ദന്റെ ചോദ്യം മനസ്സിലാവാതെ ഞാൻ അവനെ നോക്കി.
" അല്ല, അവളെ നീ കല്യാണം കഴിച്ചു, ഇനി എന്താ?? "
" ഇനി എന്ത്, വാട്സ് നെക്സ്റ്റ്?? " ഞാനും ആ ചോദ്യം അവനോടും എന്നോടും ആയി ആവർത്തിച്ചു. ഒരു വാശി പുറത്ത് അവളെ കല്യാണം കഴിച്ചു എന്നല്ലാതെ, ഇനി എന്ത് എന്നതിനെ കുറിച്ച് എനിക്കും വ്യക്തമായ പ്ലാൻ ഒന്നുമില്ല. എന്റെ ഉത്തരം എന്താണ് എന്ന്
💬 Comments
View all comments