0%

Chapter Title : കടുംകെട്ട് 3 [Arrow]

Author : Arrow Read All Parts 2.4K
പറ്റില്ല, എന്നെ തല്ലിയതിന് അവൾ ചെറിയ രീതിയിൽ എങ്കിലും ഒന്ന് വേദനിക്കണം ഇല്ലേൽ എനിക്ക് ഉറക്കം വരില്ല. ഞാൻ നന്ദുനെ വിളിച്ചു തിരിച്ചു വരുവാണെന്നു പറഞ്ഞു. പക്ഷെ ഞാൻ അറിഞ്ഞില്ല എന്റെ ജീവിതത്തിലെ അടുത്ത ഡിസാസ്റ്ററി ലേക്ക് ആണ് കാൽ എടുത്തു വെക്കുന്നത് എന്ന്. അന്നത്തെ ആ ദിവസം... *** " എടാ മലരേ നീ ഇത് എവിടാ? " ഞാൻ സ്റ്റാൻഡിൽ വന്ന് ഇറങ്ങിയ ഉടനെ നന്ദുനെ വിളിച്ചു. " നാറി രാവിലെ തന്നെ തെറി പറയാതെ തിരിഞ്ഞു നോക്ക് " ഞാൻ നോക്കിയപ്പോ അവൻ എന്റെ പുറകിലായി പാർക്കിംഗ് ഏരിയിൽ ഇരിക്കുന്നു. ഞാൻ അവന്റെ അടുത്തേക്ക് ചെന്നു. " അജു നീ വല്ലതും കഴിച്ചോ??  " " ഇല്ല ഡാ, വെളുപ്പിന് അവിടെ നിന്ന് പുറപ്പെട്ടതല്ലേ "
" എന്നാ നമുക്ക് വീട്ടിലേക്ക് വിട്ടാലോ??  ഇന്നിനി കോളജിൽ പോണോ?? " ആ ചോദ്യതിന് ഉത്തരം അവന് ഞാൻ പറയാതെ തന്നെ അറിയാമെങ്കിലും എന്നോട് വെറുതെ ചോദിച്ചു. " ഇന്ന് കോളജിൽ എന്തായാലും പോണം അതിനാ ഞാൻ ഇത്ര നേരത്തെ ഒരുങ്ങി കെട്ടി പൊന്നിരിക്കുന്നത് " " എന്നാ നമുക്ക് ആ ഹോട്ടലിൽ നിന്ന് എന്തേലും കഴിക്കാം " ഞാനും അവനും അവൻ കാണിച്ച ഹോട്ടലിൽ കയറി. " ചേട്ടാ കഴിക്കാൻ എന്ത് ഉണ്ട്?? " "പുട്ട്, അപ്പം, നൂലപ്പം, ഇഡലി, ദോശ " " രണ്ട് പ്ലേറ്റ് ആപ്പം എടുത്തോ, വെജിറ്റബിൾ കറിയും " നന്ദു ഓഡർ കൊടുത്തിട്ട് എന്നെ നോക്കി. എന്റെ പ്ലാൻ

💬 Comments

View all comments