0%

Chapter Title : കടുംകെട്ട് 3 [Arrow]

Author : Arrow Read All Parts 2.4K
എന്ത് ആണെന്ന് ആണ് അവന് അറിയേണ്ടത്. ഭക്ഷണം വരുന്ന വരെ ഞാൻ മൗനം ഭജിചു. " പേര് ആരതി ഗോപകുമാർ, B CA ഫസ്റ്റ് ഇയർ സ്റ്റുടന്റ് ആണ്. അമ്മ ശ്രീ ദേവി, ഹൗസ് വൈഫ് ആണ്, അച്ഛൻ ഗോപകുമാർ ഓട്ടോ ഡ്രൈവർ, ഒരു പെങ്ങൾ ഉണ്ട് ആതിര ഗോപകുമാർ ഇപ്പൊ പത്തിൽ പഠിക്കുന്നു " ഫുഡ്‌ വന്നിട്ടും ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ടപ്പോ അവൻ തന്നെ പറഞ്ഞ് തുടങ്ങി, അഡ്രെസ്സ് അടക്കം സകല ഡീറ്റയിൽസും അവൻ പൊക്കിയിട്ടുണ്ട്. " എന്താ നിന്റെ പ്ലാൻ, അജു?? " " സത്യത്തിൽ, തെറ്റ് ചെയ്തത് ഞാൻ അല്ലേ, അപ്പൊ അവളെ അങ്ങ് വെറുതെ വിട്ടാലോ എന്നാ ഞാൻ ആലോചിക്കുന്നത് "  ഞാൻ അത്‌ പറഞ്ഞപ്പോ നന്ദുന്റെ മുഖം അത്ഭുതം കൊണ്ട് വിടർന്നു. " അത്‌ നന്നായി, അവൾ ഒരു പാവം ആട. പിന്നെ നമ്മുടെ ഐഷു ഇല്ലേ അവളുടെ ഫ്രണ്ട് ആ" " ഐഷു?? " എനിക്ക് ആളെ മനസ്സിലായില്ല, " എടാ, ഐശ്വര്യ, നമ്മുൾ അന്ന് കാണാൻ പോയില്ലേ. എന്റെ പെണ്ണ് " നന്ദു അത്‌ പറഞ്ഞപ്പോ ഞാൻ പൊട്ടിച്ചിരിചു പോയി. " oh, ചെക്കന്റെ ഒരു പൂതി. അങ്ങനെ ഇപ്പൊ അവളെ വെറുതെ വിടുന്നില്ല. അവൾ എന്നെ തല്ലിയവളാ. ഒരു ചെറിയ ഡോസ് എങ്കിലും കൊടുത്തില്ലേൽ മനസ്സിന് ഒരു സമാദാനവും കിട്ടില്ല. " ഞാൻ അത്‌ പറഞ്ഞപ്പോ നന്ദനും ഒന്ന് പുഞ്ചിരിചു. " നീ അവന്മാരെ എല്ലാം വിളിച്ചു കോളേജ് എൻട്രൻസിൽ തന്നെ നിൽക്കാൻ

💬 Comments

View all comments