0%

Chapter Title : കടുംകെട്ട് 3 [Arrow]

Author : Arrow Read All Parts 2.4K
പറ " ഞങ്ങൾ ബില്ല് കൊടുത്ത് ഇറങ്ങിയപ്പോൾ ഞാൻ നന്ദുവിനോട് പറഞ്ഞു. " നീ അത്‌ ഓർത്തു ടെൻഷൻ അടിക്കേണ്ട, നീ ഇല്ലാത്ത കൊണ്ട് കഴിഞ്ഞ ഒരാഴ്ചയായിട്ട് അവന്മാർ രാവിലെ അവിടെ തന്നെ കുറ്റിഅടിച്ചിരിക്കുവാ. റാഗിങ് എന്നും പറഞ്ഞു വായിനോട്ടം ആണ് മെയിൻ പരുപാടി. " നന്ദുന്റെ ഊഹം തെറ്റിയില്ല ഞങ്ങൾ ചെല്ലുമ്പോൾ അവന്മാർ നാലും കോളജിന്റെ ഫ്രണ്ടിൽ തന്നെ ഉണ്ട്. മിക്ക കോളേജുകളിലും കാണില്ലേ എല്ലാം തല്ലുകൊള്ളിത്തരവും ഉള്ള ഒരു ഗാങ്. അനന്ദു, വരുൺ, സണ്ണി, ദീപക് പിന്നെ നന്ദുവും ഞാനും ചേരുന്നതാണ് ഈ കോളേജിലെ ആ ഗാങ്. പക്ഷെ ഒരു ചെറിയ ചെയ്ഞ്ച് ഉണ്ട് ഞങ്ങൾക്ക് തല്ലു കിട്ടാറില്ല കൊടുക്കാരെ ഉള്ളു. ഈ കോളേജിലെ ആർക്കും ഞങ്ങളോട് മുട്ടാൻ ഉള്ള ധൈര്യം ഇല്ല. അതിന് പ്രധാന കാരണം നന്ദു
ആണ്, ആൾ കാഴ്ച്ചയിൽ അപ്പാവി ആണേലും ഇടഞ്ഞാൽ  ആ ഇത്തിരി ഡാർക്ക്‌ ആ, നട്ടെല്ല് വെള്ളം ആക്കും. പിന്നെ ഞാനും അത്ര മോശം ഒന്നുമല്ല വരുൺ ഒഴികെ ബാക്കി മൂന്നും നല്ല ഇടിക്കാർ തന്നെ ആണ്. പിന്നെ ഞാനും നന്ദുവും ഇവിടെ ജോയിൻ ചെയ്യുമ്പോൾ ഞങ്ങളുടെ  +2 ചങ്ക് അഭിരാം ആയിരുന്നു കോളേജ് ചെയർമാൻ, അവൻ കാരണം ക്യാമ്പസ് പൊളിറ്റിക്സിലും ഞങ്ങൾക്ക് നല്ല പിടി ഉണ്ട്, സൊ ഇതൊക്കെ കൊണ്ട് ഞങ്ങളുടെ രോമത്തിൽ തൊടാൻ പോലും ഒരുത്തനും ധൈര്യം ഇല്ല, ഞങ്ങൾ ആണ് ഇവിടുത്തെ കിരീടം വെക്കാത്ത രാജാക്കന്മാർ. ഞങ്ങൾക്ക് എതിരെ ഇപ്പൊ കുറച്ചു നന്മ മരങ്ങൾ ഉയരുണ്ട്, തേർഡ് ഇയർ ലെ സാജനും

💬 Comments

View all comments