Chapter Title : കടുംകെട്ട് 3 [Arrow]
ടീമും ആണ് അതിൽ മെയിൻ ആ മരം ഞങ്ങളുടെ ഉടനെ അറുക്കും.
" ആഹാ, മുങ്ങൽ വിദഗ്ധൻ പൊങ്ങിയോ?? " അനന്ദുന്റെ ചോദ്യം ആണ് ചിന്തകളിൽ നിന്ന് ഉണർത്തിയത്. അവൻ അടുത്ത് വന്നിട്ട് എന്റെ കവിളിൽ തൊട്ടു.
" എന്താടാ തടിയുടെ കട്ടി കൂടിട്ടുണ്ടല്ലോ? അവളു തല്ലിയതിന്റ പാട് ഇതേ വരെ പോയില്ലേ?? എന്നാലും എന്റെ അജു, ഇവിടെ ഇത്രേം ആണ്പിള്ളേര് ഉണ്ടായിട്ടും ആദ്യമായി നിന്റെ കരണം പുകച്ചതിന്റെ ക്രഡിറ്റ് ഓൾ കൊണ്ടോയല്ലോ, മോശം മോശം മോശം " നാറി വീണു കിട്ടിയ അവസരം മുതലെടുത്ത് എന്നെ നല്ല പോലെ വാരുവാണ്, നന്ദു അടക്കം ബാക്കി നാറികൾ എല്ലാം നല്ല ചിരി. എന്റെ മുഖം മാറിയപ്പോൾ ഇനി എന്തേലും പറഞ്ഞാ ഇടി കിട്ടുമെന്ന് മനസ്സിലായ അനന്ദു വാ അടച്ചു.
" എന്റെ കവിളിൽ കൈ വെച്ച അവളുടെ കൊമ്പ് ഒന്ന് ഒടിക്കണ്ടേ?? "
" വേണം, എന്താ പ്ലാൻ " മറുപടി പറഞ്ഞത് സണ്ണി ആണ്.
" അവൾ ഇതിലെ അല്ലേ വരുന്നേ വരട്ടെ നമുക്ക് പൊക്കാം " ദീപു. ഞങ്ങൾ ആറുപേരും മതിലിന്റെ മേൽ ഇരുപ്പ് ഉറപ്പിച്ചു. അനന്ദുവും വരുണും തങ്ങളുടെ കോഴി പരുപാടി തുടങ്ങി, സണ്ണിയും ദീപുവും അതിലെ വരുന്നവൻമാരെ ചെറുതായി റാഗ് ചെയ്യുവാണ്. നന്ദുവും ഞാനും ഇരയെ കാത്ത് കവാടത്തിലേക്ക് കണ്ണും നട്ട് ഇരുന്നു. നന്ദു അവളുടെ ഒപ്പം വരുന്ന ഐഷു നെ കാണാൻ ആണ് കണ്ണിൽ എണ്ണ ഒഴിച് കാത്തിരിക്കുന്നത് എന്ന് എനിക്ക് അറിയാം, കള്ളപ്പന്നി.
" ദേ ഡാ, അലീന
💬 Comments
View all comments