Chapter Title : കടുംകെട്ട് 3 [Arrow]
പോണ് " വരുൺ അനന്ദു വിനെ വിളിച്ചു കാണിച്ചു കൊടുത്തതാണ്,
" അലീന, ഗുഡ് മോർണിംഗ്, ഇന്നലെ ഒരു msg വിട്ടിട്ടുണ്ടായിരുന്നു റിപ്ലെ കിട്ടിയില്ല " അനന്ദു അവളെ നോക്കി വിളിച്ചു പറഞ്ഞു എന്നൽ അവൾ കേട്ട ഭാവം കാട്ടിയില്ല.
" എന്താ മോളുസേ ജാട ആണ?? "
ഇത്തവണ അവൾ നിന്നു അവനെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് വിളിച്ചു പറഞ്ഞു
" ആട ജാട ആണ്, നിന്റെ തന്തക്ക് "
അത് കെട്ട് ഞങ്ങൾ അടക്കം അവിടെ നിന്നിരുന്ന എല്ലാരും ചിരിച്ചു, അനന്തുവും ഒരു വളിച്ച ചിരി പാസാക്കി അവന് ഇതൊന്നും ഒരു പുത്തരി അല്ല,
അത് കൊണ്ട് തന്നെ ഞങ്ങൾ അത് ഒരു പ്രശ്നം ആക്കിയില്ല, അല്ലേലും അവന്റെ തന്തക്ക് വിളിക്കാത്ത ഒരു പെണ്ണ് പോലും ഈ കോളേജിൽ ഇല്ലാന്ന് തോന്നുന്നു പാവം അവന്റെ ഡാഡി ഗൾഫിൽ കിടന്ന് തുമ്മാനെ പുള്ളിക്ക് നേരം ഉള്ളെന്നു തോന്നുന്നു. രാവിലെ തന്നെ കിട്ടി ബോധിച്ച അനന്ദു ഒരു ടാറ്റാ കൊടുത്ത് അലീനയെ പറഞ്ഞ് വിട്ടു.
അലീന തേർഡ് ഇയർ ഇംഗ്ലീഷ് സ്റ്റുഡന്റ് ആണ്, കോളേജ് ബ്യുട്ടി എന്നൊക്ക ആണ് വെപ്പ് അനന്ദു അടക്കം ഒരു പണിയും ഇല്ലാതെ അവളുടെ പുറകെ കൊറേ എണ്ണം നടക്കുന്നുണ്ട്, അതിനും മാത്രം എന്താ ഇവൾക്ക് ഉള്ളേ എനിക്ക് മനസ്സിലാവുന്നില്ല.
കഴുത്തറ്റം വെട്ടി കൊറേ കളറും വാരി ഒഴിച്ച് പറപ്പിച്ചു ഇട്ടിരിക്കുന്ന മുടിയും , കണ്ണിൽ ആ അറ്റത്തു നിന്ന ഈ അറ്റത്തേക്ക് വലിച്ചു എഴുതിയ കരി, പുട്ടി അടിച്ച പോലെ
💬 Comments
View all comments