Chapter Title : കടുംകെട്ട് 3 [Arrow]
കൊറേ മേക്കപ്പും ചുണ്ടിൽ ഒരുകിൻഡ്ൽ ലിപ്സ്റ്റിക്കും വാരി ഇട്ട് മുലയും ചന്തിയും കുലുക്കി നടക്കുന്ന ഒരുത്തി അതിൽ കൂടുതൽ ഒന്നും എനിക്ക് അവളോട് തോന്നിയിട്ടില്ല.
സൗന്ദര്യം എന്ന് പറയുമ്പോൾ ഒരു നോക്കെ കണ്ടുള്ളു എങ്കിലും ആ മുഖം ഇപ്പോഴും മനസ്സിൽ ഉണ്ട്. ഓവൽ ഷേപ് ഉള്ള മുഖം ലിപ്സ്റ്റിക്ക് പുരട്ടാതെ തന്നെ ചുവന്ന ചുണ്ടുകൾ, വിയർപ്പ് കണങ്ങൾ പൊടിഞ്ഞു നിന്നിരുന്ന മൂക്കുത്തി ഇട്ടിരുന്ന അവളുടെ ആ മൂക്ക്, ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ നല്ല ചെമ്മാനം പോലെ ചുവന്ന കവിളുകൾ, രണ്ട് ചെറു കരി നാഗങ്ങളെ പോലെ ഉള്ള പിരികം, വാലിട്ടു എഴുതിയ നല്ല കരി നീല കളറുള്ള ആ കണ്ണുകൾ. അതാണ് പെണ്ണ്, അതാണ് സൗന്ദര്യം. വെയിറ്റ് അജു നീ ആരെ പറ്റിയാ ആലോചിച്ചു കൂട്ടുന്നെ ആ സീൻ കഴ്ഞ്ഞു ഉടനെ അവൾ നിന്റെ കരണം നോക്കി പൊട്ടിക്കുകയാണ് ചെയ്ത്.
അതോർത്തപ്പോ ഞാൻ പോലും അറിയാതെ എന്റെ കൈകൾ കവിളിൽ അവൾ തല്ലിയ ഇടത്ത് ഒന്ന് തലോടി ഒരു നീറ്റൽ കവിളിലും അതോടോപ്പം ഞെഞ്ചിലും കൂടി കടന്നു പോയി. ഒരുതരം സുഖമുള്ള നീറ്റൽ. എനിക്ക് എന്താ സംഭവിക്കുന്നെ. ഞാൻ സ്വയം എന്റെ കവിളിൽ ഒരു അടി അടിച്ചു. നന്ദു എന്താ എന്ന ഭാവത്തിൽ എന്നെ നോക്കി. ഞാൻ ഒന്നുമില്ലന്ന് പറഞ്ഞിട്ട് ഫോൺ ഓപ്പൺ ചെയ്ത് അതിലേക്ക് കണ്ണ് നട്ടു.
” ഡീ നീ ഇങ്ങ് വാ ” അനന്ദു ആരെയോ കൈ കൊട്ടി വിളിച്ചു. ഏതേലും പെൺപിള്ളേരെ റാഗ് ചെയ്യാൻ ആവും ഞാൻ മൈന്റാൻ നിന്നില്ല,
💬 Comments
View all comments