Chapter Title : കടുംകെട്ട് 3 [Arrow]
ഞാൻ ഫോണിൽ തന്നെ നോക്കി ഇരുന്നു.
"എന്താടി നിനക്ക് വിളിച്ചാ വന്നൂടെ" അനന്ദുന്റെ ശബ്ദം ഉച്ചത്തിൽ ആയി. അന്നേരം നന്ദു എന്നെ തട്ടി വിളിചു, ഞാൻ എന്താ എന്ന ഭാവത്തിൽ അവനെ നോക്കി, അവൻ ആരെയോ കണ്ണുകൊണ്ട കാണിച്ചു, അന്നേരം ആണ് ഞാൻ അവളെ കണ്ടത് എന്നിൽ ഒരു പുഞ്ചിരി വിടർന്നു.
” നീ പൊക്കോ ഞാൻ ദേ ഇവളെ ആണ് വിളിച്ചത് ”
അനന്ദു ഐഷു നോട് പറഞ്ഞു.
” ഞങ്ങൾക്ക് ഇടയിൽ അങ്ങനെ രഹസ്യങ്ങൾ ഒന്നുമില്ല ചേട്ടായി, ഞാൻ കൂടി ഉള്ളപ്പോ പറയാനുള്ളത് പറഞ്ഞാ മതി. ” ഐഷു
” ഐഷു, നിന്നോട് പോവനല്ലേ പറഞ്ഞെ, ആരതിയെ ഒന്ന് പരിചയപ്പെടാൻ വിളിച്ചതാ ഞങ്ങൾ അവളെ തിന്നാൻ ഒന്നും പോണില്ല ” നന്ദു ആണ്. അവൻ അത് പറഞ്ഞപ്പോ അവൾ മടിച്ചു മടിച്ചു തിരിഞ്ഞു നടന്നു.
“അപ്പൊ ആരതി, ഞങ്ങൾ വിളിച്ചത് എന്തിനാ ന്ന് അറിയോ? ” അനന്ദു ആണ് ചോദ്യകർത്താവ്. അവൾ ഇല്ല എന്ന് പറയുന്ന പോലെ ചുമൽ കൂച്ചി.
“അതേ ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾക്ക് നിന്നോട് ഭയങ്കര പ്രേമം, നീ അവനെ തിരിച്ചു പ്രേമിക്കണം. ”അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി. ഇവന്മാരുടെ ഉദ്ദേശം എന്താണ് എന്ന് എനിക്കും ഒരു പിടി കിട്ടുന്നില്ല.
“ദേ ഇവൻ ആണ് ആൾ ”
വരുണിന്റെ തോളിൽ തട്ടി ആണ് അവൻ അത് പറഞ്ഞത്.
” പ്രേമിക്കണം എന്ന് പറയുമ്പോൾ നീ ഇപ്പൊ ഇവനോട് ഒരു i love you പറ, പിന്നെ ഇവൻ വിളിക്കുമ്പോൾ ഒക്കെ കാൾ
💬 Comments
View all comments