0%

Chapter Title : കടുംകെട്ട് 3 [Arrow]

Author : Arrow Read All Parts 2.4K
ആണ് ഇങ്ങനെ ഉള്ള ഒരുത്തിക്കെ നിന്നെ മെരുക്കാൻ പറ്റൂ. പിന്നെ ഞാനും നീയും ഫ്രണ്ട്സ് അവളും ഐഷുവും ഫ്രെണ്ട്സ്. uff പൊളി, എന്ത് പറയുന്നു?? " നന്ദുന്റെ ആ ചോദ്യതിന് ഉത്തരം എന്നോണം പടക്കം പൊട്ടുന്ന ശബ്ദത്തിൽ എന്റെ കൈ അവന്റെ മുതുകിൽ വീണു. വേദന കൊണ്ട് നന്ദു ഒന്ന് തുള്ളി പോയി. " നന്ദാ രണ്ടും കൂടി കലിപ്പനും കലിപ്പന്റെ കാന്താരിയും കളിക്കുന്നത് ഒക്കെ നമ്മൾ കാണേണ്ടി വരുവോ ?? " വീണ്ടും അനന്ദു. ഞാൻ അവന്റെ നേരെ തിരിഞ്ഞപ്പോ അവൻ ഇറങ്ങി ഓടി, അത്‌ കണ്ട് ഒരു ചിരിയോടെ ഞാനും ബാക്കി ഉള്ളവരും അവന്റെ പുറകെ ക്ലാസ്സിലേക്ക് നടന്നു.
പെട്ടന്ന് ആണ് ഫോൺ റിങ് ചെയ്തത്. നോക്കിയപ്പോ അക്ബർ ആണ്. ഇത് എന്ത് വള്ളി ആണെന്ന് ആലോചിച്ചു കൊണ്ട് ഞാൻ ഫോൺ എടുത്തു. " ഹലോ, ഭായ് ഇങ്ങള് ഇത് എവിടാ?? " ഫോൺ എടുത്ത ഉടനെ അവൻ അങ്ങേ തലയിൽ നിന്ന് അലറി. അവൻ ഒരു വാ പൊളിയൻ ആണ്. " ഞാൻ കോളേജിൽ ആടാ എന്നാ അക്കു?? " " എന്നാ ഭായ് ഇങ്ങ് വാ ഞാൻ ഇങ്ങടെ നാട്ടിൽ ഉണ്ട്. ഇന്നലെ ഒരു വർക്ക്ന് വന്നതാ. അത്‌ ഞാൻ വെടിപ്പ് ആക്കി. നമുക്ക് ഒന്ന് കൂടണ്ടേ?? " " അക്കു ക്ലാസ്സ്‌ ഉണ്ട് ഡാ പിന്നെ ഒരിക്കൽ ആവാം " " oh എന്ത് ക്ലാസ്സ്‌ ഭായ്, ഞാൻ ഇങ്ങടെ സ്ഥിരം സ്ഥലത്ത് ഉണ്ട് നന്ദൻ ഭായിയെയും കൂട്ടി പെട്ടന്ന്

💬 Comments

View all comments