0%

Chapter Title : കടുംകെട്ട് 3 [Arrow]

Author : Arrow Read All Parts 2.4K
വാ " ഞാൻ എന്തേലും മറുത്ത് പറയുന്നത് മുന്നേ അവൻ കട്ട് ചെയ്തു. " ആരാ ഡാ?? " നന്ദു ആണ്. " അക്കു ആട, അവൻ ഇവിടെ വന്നു ചാടിയിട്ടുണ്ട്, ആള് നമ്മുടെ ഓൾഡ് ഹൗസിൽ ഉണ്ട് അങ്ങോട്ട്‌ ചെല്ലാൻ " " ഇനി ഇപ്പൊ എന്ത് ഏണിയും ചുമന്നു കൊണ്ട് ആവോ അവന്റെ വരവ് " നന്ദു പിറുപിറുത്തു. " എന്നാ മക്കൾ ക്ലാസ്സിലേക്ക് വിട്ടോ ഞങ്ങൾ ഇന്ന് ഇല്ല " ബാക്കി ഉള്ളവന്മാരോഡ് പറഞ്ഞിട്ട് ഞങ്ങൾ ബൈക്ക് എടുത്ത് ഓൾഡ് ഹൌസിലേക്ക് വിട്ടു. ഞങ്ങൾ കമ്പനി കൂടുന്ന സ്ഥലതിന് ഇട്ടിരിക്കുന്ന പേര് ആണ് ഓൾഡ് ഹൌസ്, സത്യത്തിൽ അത്‌ ന്യൂ ഹൗസ്എന്ന പേരിൽ അച്ഛൻ തുടങ്ങി വെച്ച ഷോപ്പിംഗ് കോംപ്ലക്സ് ആണ്, പാർട്ണറും ആയുള്ള ഉടക്ക് കാരണം പണി പകുതിക്ക് വെച്ച് നിന്നു, പിന്നെ പുള്ളിയുടെ ഷെയർ കൂടി അച്ഛൻ വാങ്ങി കേസ് തീർത്തു എങ്കിലും പണി ഇപ്പോഴും തുടങ്ങിട്ടില്ല. അച്ഛന് ഈ ജോതിഷത്തിൽ ഒക്കെ ഭയങ്കര വിശ്വാസം ആണ്, ഒരു മൂനാലു കൊല്ലത്തേക്ക് അവിടെ പണി ഒന്നും ചെയ്യണ്ടന്ന് ഒരു ജ്യോതിഷി പറഞ്ഞു, അച്ഛൻ അത്‌ കണ്ണും അടച്ച് അനുസരിച്ചു, അതോണ്ട് ഞങ്ങൾക്ക് കമ്പനി കൂടാൻ നല്ല ഒരു സ്ഥലം ഒത്തു. ഒരു റൂം ഞങ്ങൾ അവിടെ സെറ്റ് ചെയ്തിട്ടുണ്ട്. " എടാ അക്കു എന്താ എപ്പോ ഇവിടെ?? " നന്ദു ആണ്. " അറിയില്ല ഇന്നലെ എന്തോ വർക് ഉണ്ടായിരുന്നു എന്ന പറഞ്ഞെ " " ആരുടെ പള്ളക്ക് കത്തി

💬 Comments

View all comments