0%

Chapter Title : കടുംകെട്ട് 3 [Arrow]

Author : Arrow Read All Parts 2.4K
അജു, ഇനിയും വലിച്ചു കയറ്റണ്ട. നീ ഒരാഴ്ചക്ക് ശേഷം ആണ് വരുന്നേ ഇന്നും കൂടി വിട്ടിൽ പോയില്ലേൽ അച്ചു നിന്നെ പച്ചക്ക് കത്തിക്കും " നന്ദു പറഞ്ഞത് സത്യം ആണ്, അതോണ്ട്  ഞാൻ ഒരു പുക കൂടി എടുത്തിട്ട് ബാലൻസ് അക്കുവിനു തന്നെ കൊടുത്തു. " അല്ല ഭായ് ഒരാഴ്ച ഇവിടെ ഇല്ലായിരുന്നോ??  എവിടെ പോയി?? " ഒരു ഗ്ലാസ് കൂടി മോന്തിയിട്ട് ഞാൻ നടന്നത് മുഴുവൻ വള്ളി പുള്ളി തെറ്റാതെ അക്കുവിനു പറഞ്ഞു കൊടുത്തു. മുഴുവൻ കേട്ടു കഴിഞ്ഞു അക്കു എന്നെ ഒന്ന് നോക്കി. " ഓളെ വെറുതെ വിട്ടത് മോശം ആയി പോയി, ഭായിയെ തല്ലിട്ട്, ഓൾ ഒന്ന് മാപ്പ് പോലും പറഞ്ഞില്ലല്ലോ, കോളേജിൽ ഇട്ട് വാട്ടിയത് ഒന്നും ഒന്നുമായില്ല. നല്ല ഒരു പണി കൊടുക്കണം. " അവൻ അത്‌ പറഞ്ഞപ്പോ ഞാൻ എല്ലാം ഒന്ന് കൂടി ഓർത്ത് എടുത്തു. അവൾ എന്റെ കരണം നോക്കി അടിച്ചതും ആ ബസ്സിൽ ഉണ്ടായിരുന്ന ഒരു പരിചയം ഇല്ലാത്തവന്മാർ ഒക്കെ എന്നെ പിടിച്ചു തള്ളിയതും ബസ്സിൽ നിന്ന് ഇറക്കി വിട്ടതും നാണം കെട്ട് ആ ബസ്സ്റ്റോപ്പിൽ നിന്നതും എല്ലാം എല്ലാം വീണ്ടും എന്നിലേക്ക് തികട്ടി വന്നു. എന്നിൽ വീണ്ടും പകയുടെ തീ ആന്തി, അല്ലെകിൽ ഞരമ്പിൽ ഓടിക്കൊണ്ട്ഇരുന്ന ലഹരി കെട്ടു പോയ കനൽ ആളി കത്തിച്ചു. " നന്ദു സമയം എന്തായി?? " ഞാൻ നന്ദു വിനോട് ചോദിച്ചു. " മൂന് അര " " കോളേജ് ഇപ്പൊ വിടും അപ്പൊ അങ്ങോട്ട്‌ പോയിട്ട് കാര്യം ഇല്ല,

💬 Comments

View all comments