0%

Chapter Title : കടുംകെട്ട് 3 [Arrow]

Author : Arrow Read All Parts 2.4K
നോക്കി അവന് കാര്യം മനസ്സിലായി. അവൻ വണ്ടി അവളുടെ അടുത്ത് കൊണ്ട് വന്നു നിർത്തി. അവൾ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി. ” എന്താ ആരതി പേടിച്ചു പോയോ?? ” നന്ദു ഒരു ചിരിയോടെ അവളോട്‌ ചോദിച്ചു. അവളും ചിരിച്ചു കൊണ്ട് അതേ എന്ന രീതിയിൽ തല ആട്ടി. അന്നേരം ഞാൻ ബാക്കിലെ ഡോർ തുറന്നു. അവൾ എന്നെ കണ്ടു പക്ഷെ മൈൻഡിയില്ല. " നിന്റെ വീട് ഇവിടെ ആണോഡി " ഞാൻ ഗൗരവത്തിൽ ചോദിച്ചു " അതേ" അവളും ഗൗരവത്തിൽ ആണ് " നിനക്ക് ഒരു ആർടിസ്റ്റ് രവിയെ അറിയോ. ഇതാണ് അഡ്രസ്സ് ” ഞാൻ എന്റെ ഫോൺ അവളുടെ നേരെ നീട്ടി കൊണ്ട് ചോദിച്ചു. അത് നോക്കാൻ എന്റെ അടുത്തേക്ക് വന്ന  അവളെ അവളുടെ വയറിൽ ചേർത്ത് പിടിച്ച്  വണ്ടിയിലേക്ക് വലിച്ചിട്ടു. ഞാൻ പറയാതെ  തന്നെ നന്ദു വണ്ടി ചവിട്ടി വിട്ടു. അവൾ  അലറി കരയാൻ  ശ്രമിച്ചു, പക്ഷെ ഒച്ച പുറത്തേക്ക് വരുന്നതിന് മുന്നേ തന്നെ അക്കു അവളുടെ മുഖത്ത് എന്തോ സ്പ്രേ ചെയ്തു. പതിയെ അവളുടെ ബോധം മറഞ്ഞു. " അക്കു എന്താ അത്‌?? " എന്റെ ചോദ്യതിന് ഒരു ചിരി ആയിരുന്നു മറുപടി. " പേടിക്കണ്ട ഭായ് ഓൾക്ക് ഒന്നും പറ്റൂല്ല ഒന്ന് രണ്ട് മണിക്കൂർ നൈസ് ആയി ഉറങ്ങും, അത്രേ ഉള്ളു. ഇന്നലത്തെ വർക്ക്‌ന് വേണ്ടി കൊണ്ടോന്നതാ. " " അജു ഇവളെ എന്ത് ഉദ്ദേശത്തിൽ ആ തട്ടികൊണ്ട് വന്നത്?? " നന്ദു വണ്ടി സൈഡിൽ ഒതുക്കിയിട്ട് എന്നോട് ചോദിച്ചു.

💬 Comments

View all comments