0%

Chapter Title : കടുംകെട്ട് 3 [Arrow]

Author : Arrow Read All Parts 2.4K
വെറുതെ പട്ടിണി കിടക്കേണ്ട ഇത് തിന്ന്, നാളെ രാവിലെ നിന്നെ എവിടന്ന് പിക് ചെയ്തോ അവിടെ തന്നെ കൊണ്ടേ ഇറക്കാം, നീ എങ്ങനെ ആണോ ഇവിടെ വന്നേ അതേ പോലെ അങ്ങ് തിരികെ പോവാം, ഞങ്ങളുടെ ഒരു വിരൽ പോലും നിന്റെ ദേഹത്തു വീഴില്ല, ഞാൻ ഗ്യാരന്റി. പക്ഷെ ഒരു രാത്രി മുഴുവൻ മൂന് ആണുങ്ങളുടെ കൂടെ ചിലവഴിച്ചിട്ടു പകൽ നടുറോഡിലേക്ക് എറിയപ്പെട്ട പെൺകുട്ടി, നിനക്ക് ഒന്നും സംഭവിച്ചിട്ടില്ലന്ന് പറഞ്ഞാൽ നാട്ടുകാർ എന്നല്ല ചിലപ്പോൾ നിന്റെ വീട്ടുകാർ പോലും വിശ്വസിക്കില്ല. അന്ന് നീ എന്നെ നാണം കെടുത്തി, നാളെ ഞാൻ നിന്നെ നാണകെടുത്തും, അത്രേ ഉള്ളു. അപ്പൊ നമ്മൾ സമാസമം. നീ റിലാക്സ് ആയി ഇരി.  " ഒരു ചിരിയോടെ ഞാൻ അത്‌ പറഞ്ഞു തീർത്തപ്പോൾ അവൾ ഒരു ഞെട്ടലോടെ ആ ഭിത്തിയിലേക്ക് ചാരി ഇരുന്നു, ആ കണ്ണിൽ നിന്ന് കണ്ണ് നീർ ഒഴുകിഇറങ്ങി, ആ കാഴ്ച മതിയായിരുന്നു എന്റെ ഉള്ളിലെ നീറ്റൽ ഉണക്കാൻ. ഒരു ചിരിയോടെ തന്നെ ഞാൻ  അവളുടെ അടുത്ത് നിന്ന് എഴുന്നേറ്റു റൂമിന്റെ പുറത്തേക്ക് നടന്നു. ഒരു സിസ്സർ എടുത്തു പുകച്ചു. " അതേ ഭായ്" " എന്നാ അക്കു?? " ഞാൻ അവനെ ചോദ്യഭാവത്തിൽ നോക്കി. " ഭായ് ഓൾ എന്നാ മൊഞ്ചത്തി ആ, ഇത്രേം നല്ല ഒരു ഐറ്റത്തിനെ കിട്ടിയിട്ട് വെറുതെ കളയണോ?? " അവന്റെ ചോദ്യം മനസ്സിലാവാതെ ഞാൻ അവനെ നോക്കി. " ഒന്ന് ടേസ്റ്റ് ചെയ്തു നോക്കിയാലോ ഭായ്?? " " അക്കു വേണ്ടാത്തത് ഒന്നും ആലോചിക്കേണ്ട,

💬 Comments

View all comments