Chapter Title : കടുംകെട്ട് 3 [Arrow]
ഞെട്ടി ചാടി എഴുന്നേറ്റു. എന്നെ തള്ളി മാറ്റി. ബാലൻസ് തെറ്റി ഞാൻ വീണു പോയി. എഴുന്നേറ്റു നോക്കിയപ്പോൾ കണ്ടത് നിലത്തു കിടക്കുന്ന അവളെ ആണ് അടുത്ത് അക്കു ഉണ്ട് അവന്റെ കയ്യിൽ ഉടഞ്ഞ ഒരു ബോട്ടിലും.
എന്താ നടക്കുന്നത് എന്ന് മനസ്സിലാവുന്നതിന് മുന്നേ അവൻ ആ ബോട്ടിലിന്റെ കഷ്ണം എന്റെ നേർക്ക് വീശി. ഞാൻ, ഞാൻ പോലും അറിയാതെ പുറകിലേക്ക് മാറി ആ മൂവ് ഡോഡ്ജ് ചെയ്തു, സിമ്പിൾ റിഫ്ലെക്സ്. അവൻ വീണ്ടും എന്റെ നേരെ ആ ബോട്ടിൽ വീശി. ഇത്തവണ എന്റെ ഇടത്തെ കൈ കൊണ്ട് ആ അവന്റെ ആ കൈ തണ്ടയിൽ പിടിച്ചു, അവന്റെ എല്ലു നുറുങുന്ന പോലെ ആ പിടി മുറുക്കി അവന്റെ ബോട്ടിൽ ഉള്ള പിടി അയഞ് അത് താഴെ വീണു. അന്നേരം അവൻ അവന്റെ ഇടത് കൈ എന്റെ മുഖം ലക്ഷ്യമാക്കി വീശി. ഞാൻ വലതു കൈ കൊണ്ട് അത് ബ്ലോക്ക് ചെയ്തിട്ടു അവന്റെ ഇടത്തെ ഷോൾഡർ നോക്കി അടിച്ചു, ആ അടിയുടെ ശക്തിയിൽ അവന്റെ കയ്യിലേക്ക് ഉള്ളു ഞരമ്പ് ബ്ലോക്ക് ആയി അല്പനേരത്തെക്ക് ഇടത് കൈ ചലിക്കില്ല, ഞാൻ അവന്റെ വലത് കയ്യിലെ പിടിച്ചു വിട്ടിട്ട് എന്റെ രണ്ട് കയ്യും കൊണ്ട് അവന്റെ നെഞ്ചിൽ ഒരു പുഷ് കൊടുത്തു അവൻ പുറകിലേക്ക് ആഞ്ഞു രണ്ടു സ്റ്റെപ് പുറകിലേക്ക് പോയ അവൻ ഇടത് കാലിൽ ഊന്നി നിന്നു പിന്നെ മുന്നോട്ട് ആഞ്ഞു വലതു കാലു കൊണ്ട് എന്റെ നെഞ്ച് നോക്കി സർവ്വ ശക്തിയും എടുത്ത് ഒരു സിമ്പിൾ കിക്ക് തോടുത്ത്
💬 Comments
View all comments