Chapter Title : കടുംകെട്ട് 3 [Arrow]
വിട്ടു. പക്ഷെ ആ മൂവ് മുൻകൂട്ടി കണ്ട ഞാൻ ഒരു സ്റ്റെപ് മുന്നോട്ട് വെച്ച് സൈഡിലേക്ക് ചരിഞ്ഞു അതിൽ നിന്ന് ഒഴിഞ്ഞു മാറി. പിന്നെ മുഷ്ടി ചുരുട്ടി അവന്റെ ഇടത് വാരിയെല്ല് നോക്കി ഒരു പഞ്ച്കൊടുത്തു. അവൻ ശ്വാസം കിട്ടാതെ കുനിഞ്ഞു മുട്ടിൽ നിന്നു അന്നേരം ഞാൻ രണ്ട് കയ്യും കൊണ്ട് അവന്റെ തലയിൽ പിടിച്ചിട്ട് മുട്ട്കാൽ കൊണ്ട് അവന്റെ മുഖത്ത് തൊഴിച്ചു. അവൻ പുറകിലേക്ക് മറിഞ്ഞു വീണു. എ സിമ്പിൾ നോക്ക്ഔട്ട്. റിങ്ങിൽ ആയിരുന്നേൽ ക്‌ളീൻ KO. ഞാൻ അവനെ വിട്ടിട്ട് അവളുടെ അടുത്തേക്ക് ഓടി ചെന്നു.
" ഡീ, ഡീ, ഹേ ആരതി " ഞാൻ കുലുക്കി വിളിച്ചു പെണ്ണിന് അനക്കം ഇല്ല. തലയുടെ പിറകിൽ ആണ് അടി കൊണ്ടിരിക്കുന്നത്. രക്തം പോവുന്നുണ്ട്. ഞാൻ എന്റെ ഷർട് ഊരി അവളുടെ തലയിൽ പൊത്തി പിടിച്ചു. പിന്നെ അവളെ എന്റെ കൈക്കുള്ളിൽ കോരി എടുത്തു.
" നന്ദു ഡാ എഴുന്നേക്ക് " എവിടെട്ട് ഇതൊന്നും അറിയാതെ പോത്ത് പോലെ കിടന്ന് ഉറങ്ങുകയാണ് അവൻ, ഞാൻ അവന്റെ നടു നോക്കി ഒരു ചവിട്ട് കൊടുത്തു. ചെക്കൻ ചാടി എഴുന്നേറ്റ് എന്നെ നോക്കി. അവന്റെ ചുണ്ടിൽ ഒരു വഷളൻ ചിരി വിടർന്നു. വിയർത്തു കുളിച് ഷർട്ട് ഇല്ലാതെ നിൽക്കുന്ന ഞാൻ എന്റെ കയ്യിൽ ബോധം കെട്ട് കിടക്കുന്ന അവൾ, അവൻ ഉദ്ദേശിച്ചത് എന്ത് ആണെന്ന് എനിക്ക് മനസിലായി.
" വേണ്ടാത്തത് ആലോചിച്ചു കൂട്ടാതെ വണ്ടി എടുക്ക് മൈരേ " ഞാൻ ചൂടായി. അന്നേരം ആണ് ബോധം ഇല്ലാതെ കിടക്കുന്ന
💬 Comments
View all comments