Chapter Title : കടുംകെട്ട് 4 [Arrow]
ഒന്നും എന്റെ പൊന്ന് ചേച്ചി പെണ്ണ് മുതിരരുത് പ്ലീസ് പണി എടുക്കാൻ വയ്യാത്ത കൊണ്ടാ, ഒരു പെങ്ങളൂട്ടിടെ അപേക്ഷ ആയി കാണണം. " അച്ചു പോണ വഴി പറഞ്ഞു.
" ഓംബ്രാ " ഞാൻ അത് പറഞ്ഞപ്പോ ഞങ്ങൾ രണ്ടുപേരും പൊട്ടിച്ചിരിച്ചു.
" എന്താണ് രണ്ടു പേരും തമ്മിൽ ഒരു സ്വകാര്യം " രാംഅങ്കിൾ ആണ്, നന്ദേട്ടന്റെ അച്ഛൻ.
" അത് ഗേൾസ് സീക്രെട് ആണ്, കണ്ട കിളവന്മാരോട് ഒന്നും പറയാൻ പറ്റൂല്ല "അച്ചു. എടുത്തടിച്ച പോലെ വന്നു മറുപടി.
" ആർക്ക് ആഡി വയസ്സ് ആയത് "എന്നും ചോദിച്ച് അങ്കിൾ അവളുടെ നേർക്ക് ആഞ്ഞതും, കുപ്പിവള കുലുക്കിയ പോലെ ചിരിച്ചു കൊണ്ട് അവൾ ഓടി പുറകെ അങ്കിളും.
അച്ചു ഫസ്റ്റ് ഇയർ എൻജിനിയറിങ് സ്റ്റുഡന്റ് ആണ്, പക്ഷെ കുട്ടിക്കളി ഇതേ വരെ മാറിയിട്ടില്ല. ആതു വിന്റെ ഒരു പതിപ്പ് ആണ്. എന്തായാലും അവളെ miss ചെയ്യില്ല.
" നിങ്ങളുടെ കുട്ടിക്കളി ഇതേവരെ മാറിയില്ലേ മനുഷ്യ?? " ശബ്ദം കേട്ട് വന്ന ജലജആന്റി ആണ്.
" അവൻ ആണ് ഇവിടെ ഇപ്പൊ ഏറ്റവും ചെറിയ കുട്ടി, അല്ലേലും വയസ് ആവുമ്പോ കുട്ടികളുടെ സ്വഭാവം ആവും എന്ന് പറയുന്നത് ശരിയാണ്. " അച്ഛൻ ആ ഗ്യാപ്പിൽ അങ്കിളിനെ വാരി.
പെട്ടന്ന് ആണ് ഒരു ഓട്ടോ വന്നു നിന്ന ശബ്ദം കേട്ടത്. ആരാണ് ഇപ്പോ ഓട്ടോയിൽ എന്ന് നോക്കുമ്പോ ഓടി കിതച്ചു കേറിവന്നു കഥാ നായകൻ, എന്റെ കെട്ടിയോൻ.
" എന്താ, എന്ത് പറ്റി?? " വന്നപാടെ അച്ഛനോട് ചോദിച്ചു.
💬 Comments
View all comments