0%

Chapter Title : കടുംകെട്ട് 4 [Arrow]

Author : Arrow Read All Parts 2.9K
" എന്ത് പറ്റാൻ?? " അച്ഛനും അത്ഭുതം. " അല്ല എന്തോ അത്യാവശ്യ കാര്യം ഉണ്ട്, പെട്ടന്ന് വരാൻ ഈ കുരുപ്പ് വിളിച്ചു പറഞ്ഞു, അത്‌ എന്താ എന്ന് ആ ചോദിച്ചേ " പുള്ളി അച്ചുവിനെ ചൂണ്ടി ആണ് പറഞ്ഞത്. " അതോ, അത്‌ ചേട്ടായിയുടെ പുന്നാര ഭാര്യ ചേട്ടായി വന്നിട്ടേ ഫുഡ്‌ കഴിക്കുന്നുള്ളു എന്ന് പറഞ്ഞു, ഇവിടെ ഉള്ളവർക്ക് ചേച്ചിയുടെ കൂടയെ ഫുഡ്‌ കഴിക്കൂ എന്ന് വാശി, എനിക്ക് വിശന്നപ്പോ ഞാൻ ചേട്ടായിയെ വിളിച്ചു, ദാറ്റ്‌സ് ആൾ " അച്ചു നിസാര മട്ടിൽ പറഞ്ഞു തീർത്തു. " അതിന് ആണോ പെണ്ണെ, നീ എന്തോ അത്യാവശ്യ കാര്യം പോലെ എന്നെ വിളിച്ച് അലറിയത്?? " പുള്ളി അവളുടെ ചെവിയിൽ പിടിച്ചു തിരുമി കൊണ്ട് ചോദിച്ചു. "ആ... വിട്.. വിട് വേദനിക്കുന്നു, പിന്നെ വിശപ്പിനോളം എനിക്ക് ഇമ്പോർട്ടന്റ് ആയ ഒന്നും എനിക്ക് വേറെ ഇല്ല, അതാ വിളിച്ചേ, എന്റെ ചെവിക്ക് മാത്രം പിടിക്കുന്നത് എന്ത് മര്യാദ ആണ് ചേച്ചി പറഞ്ഞിട്ട് അല്ലേ വിളിച്ചേ, സൊ ആദ്യം ഭാര്യയുടെ ചെവിക്ക് പിടിക്ക് എന്നിട്ട് മതി എന്റെ ചെവിക്ക് പിടിക്കുന്നത് " അച്ചു നൈസ് ആയി കുറ്റം എന്റെ പിടലിക്ക് വെച്ചു. പുള്ളിക്കാരൻ അവളെ വിട്ടിട്ട് എന്നെ ഒന്ന് നോക്കി, ഞാൻ തല വെട്ടിച്ച് എന്തോ ആലോചിക്കുന്ന ഭാവത്തിൽ നിന്നു. " ദുഷ്ട എന്റെ ചെവി പറിച് എടുത്തോ, എന്നാ വേദന " അച്ചു. " ആ അഹങ്കാരം കാണിച്ചാൽ അങ്ങനെ ഇരിക്കും " പുള്ളി ഇത് പറഞ്ഞു തിരിഞ്ഞതും

💬 Comments

View all comments