Chapter Title : കടുംകെട്ട് 4 [Arrow]
പടക്കം പൊട്ടുന്ന പോലെ ഒരു ഇടി അച്ചു നടുവിന് കൊടുത്തു, എന്നിട്ട് അവൾ അടുത്ത റൗണ്ട് ഓട്ടം തുടങ്ങി, പുറകെ എന്റെ കെട്ടിയോനും.
ഞങ്ങൾ എല്ലാരും ഇതെല്ലാം ഒരു പുഞ്ചിരിയോടെ കണ്ടു നിൽക്കുവാണ്, പെട്ടന്ന് അച്ചു ചേച്ചി എന്നും വിളിച്ചോണ്ട് എന്റെ ചുറ്റിനും കിടന്ന് ഓടി പുറകെ അയാളും, രണ്ടും കൂടി എന്നെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടി.
" മതി, മതി നിർത്ത് " അച്ഛൻ ആണ്. അതോടെ രണ്ടും അടങ്ങി. ഞങ്ങൾ എല്ലാരും ആ ഡൈനിങ് ടേബിളിന്റെ ചുറ്റും കൂടി ഇരുന്നു, ഓരോന്ന് പറഞ്ഞു ചിരിച്ചോണ്ട് ഫുഡ് കഴിക്കാൻ തുടങ്ങി.
" ആഹാ കൊള്ളാം കൊള്ളാം ഇങ്ങനെ ഒരുത്തൻ ഉള്ള കാര്യം ആരും ഓർമ്മിക്കരുത്, തിന്നുന്നത് മുൻപ് ഒന്ന് വിളിക്കേങ്കിലും ചെയ്‌യായിരുന്നു, no സ്നേഹം?? " നന്ദേട്ടൻ.
" നീ ഇത് എവിടെ പോയി കിടക്കുവായിരുന്നു, നിന്ന് കഥാ പ്രസംഗം നടത്താതെ വേണേൽ വല്ലോം വന്നിരുന്നു തിന്ന് " രാം അങ്കിൾ. എന്റെ ഹസ് പ്ളേറ്റ് എടുത്തു നീട്ടി. നന്ദേട്ടൻ ഒന്നും മിണ്ടാതെ വേഗം വന്ന് ഇരുന്നു.
" നന്ദു, ആ കൈ എങ്കിലും ഒന്ന് കഴുകെടാ " അമ്മ
" പിന്നെ ഒരു തവണ കയ്യ് കഴുകി ഇല്ലെന്ന് വെച്ച് ചത്തോന്നും പോവൂല, നല്ല വിശപ്പ് "
എല്ലാരും കൂടി ഇരുന്ന് തമാശ ഒക്കെ പറഞ്ഞു ഭക്ഷണം കഴിക്കാൻ നല്ല സുഖം ആണ്. ഒറ്റ ദിവസം കൊണ്ട് തന്നെ ഞാൻ ഈ വീടുമായി ഇഴുകി ചേർന്നിരിക്കുന്നു. ഒരു അന്യ വീട് ആണെന്ന് തോന്നുന്നേ
💬 Comments
View all comments