0%

Chapter Title : കടുംകെട്ട് 4 [Arrow]

Author : Arrow Read All Parts 2.9K
ഇല്ല. ആകെ അകലം ഉള്ളത് എന്റെ കഴുത്തിൽ താലി ചാർത്തിയ മനുഷ്യനോട് മാത്രം ആണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ അമ്മയെയും ആന്റിയേയും സഹായിക്കാൻ അടുക്കളയിൽ കൂടി, അവർ വേണ്ടന്ന് പറഞ്ഞിട്ടും ഞാൻ കേട്ടില്ല. അമ്മയോട് വളരെ അടുക്കാൻ ആ സമയം സഹായിച്ചു. അച്ചു പറഞ്ഞത് പോലെ ഒരു പാവം ആണ് അമ്മ. ഒരുപാട് സ്നേഹിക്കാൻ മാത്രം അറിയാവുന്ന സ്ത്രീ. അയാൾ കാണിക്കുന്ന അകൽച്ച ആ അമ്മയെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. പണി ഒക്കെ ഒതുങ്ങിയ പ്പോൾ അമ്മ എന്നെ അവിടെന്ന് ഓടിച്ചു. അച്ചു പുള്ളിയെ കൊണ്ട് അവളുടെ കൂട്ടുകാരിയുടെ പടം വരപ്പിക്കുയാണ് bday ക്ക് ഗിഫ്റ്റ് കൊടുക്കാൻ, ഓരോന്ന് പറഞ്ഞു കളിച്ചും ചിരിച്ചും അടിപ്പിച്ചും ഇരുന്നു അവരെ ഞാൻ ശല്യം ചെയ്യാൻ നിന്നില്ല. " ആരു ഒരു മിനിറ്റ്, എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് " ഞാൻ നോക്കിയപ്പോൾ നന്ദേട്ടൻ ആണ്. " എന്താ നന്ദേട്ടാ " ഞങ്ങൾ ബാൽക്കണിയിൽ ചെന്ന് നിന്നിട്ട് കുറച്ചു നേരം ആയെങ്കിലും നന്ദേട്ടൻ ഒന്നും പറയാത്ത കൊണ്ട് ഞാൻ ചോദിച്ചു. " ആരു, കഴിഞ്ഞത് എല്ലാം കഴിഞ്ഞു. എന്തൊക്ക ആയാലും നിങ്ങൾ ഇപ്പൊ ഭാര്യയും ഭർത്താവും ആണ്, അവന് ഇത്തിരി എടുത്തു ചാട്ടം ഉണ്ടെന്നേ ഉള്ളു, നല്ലവൻ ആണ് നീ അവനെ മാറ്റി എടുക്കണം നിനക്ക് പറ്റും " നന്ദേട്ടൻ അത്‌ പറഞ്ഞപ്പോ ഞാൻ മറുപടിപറയാതെ ഒന്ന് ചിരിച്ചു, എന്റെ ചിരിയുടെ അർഥം മനസ്സിലായിട്ട് എന്നോണം നന്ദേട്ടൻ ഒന്നും പറയാതെ നടന്നു പോയി. " നന്ദേട്ടാ " ഞാൻ വിളിച്ചപ്പോൾ പ്രതീക്ഷയോടെ നന്ദേട്ടൻ

💬 Comments

View all comments