Chapter Title : കടുംകെട്ട് 4 [Arrow]
എന്നെ നോക്കി.
" ഐഷു ഒരു പാവം ആണ്, നന്ദേട്ടനെ ഒരുപാട് ഇഷ്ടം ആണ് അവൾക്ക്, എനിക്ക് അറിയാം നന്ദേട്ടനും പാവം ആണെന്ന്, കൂട്ട്കെട്ടിന്റെ കുഴപ്പം മാത്രേ നന്ദേട്ടന് ഉള്ളു, കൂട്ടുകാരനെ ഒഴുവാക്കണം എന്ന് ഒന്നും പറയുന്നില്ല, അയാളോട് കാണിക്കുന്ന സ്നേഹത്തിന്റേം ആത്മാർത്ഥയുടേം പത്തിൽ ഒന്ന് അവളോട് കാണിച്ചാൽ മതി നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നങ്ങൾ എല്ലാം തീരും. അവളെ ഇനിയും വിഷമിപ്പിക്കരുത്. " ഞാൻ അത് പറഞ്ഞപ്പോ നന്ദേട്ടൻ വെറുതെ ഒന്ന് പുഞ്ചിരിച്ചു.
വേറെ സംഭവങ്ങൾ ഒന്നുമില്ലാതെ ദിവസം അങ്ങ് കടന്ന് പോയി. എല്ലാരുടേം മുന്നിൽ നല്ല യുവമിഥുനങ്ങൾ തന്നെ ആയിരുന്നു, കെട്ടിയോൻ നല്ല പോലെ അഭിനയിച്ചുതകർത്തു. രാത്രി എല്ലാം പഴയത് പോലെ ആയി. എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ കേറി കട്ടിലിൽ കിടന്നു. ഞാനും മൈൻഡ് ചെയ്യാൻ നിന്നില്ല. ദിവാൻകോട്ടിൽ ബ്ലാന്കെറ്റ് വിരിച് കിടന്നു.
പുറമെ കാണിക്കുന്നത് ഒന്നുമല്ല ഇയാളുടെ ശരിക്കുള്ള സ്വഭാവം, തന്റെ അമ്മയോട് വെറുപ്പ് ആണെന്ന് ഒക്കെ പറയുന്നുണ്ട് എങ്കിലും ഉള്ളിന്റെ ഉള്ളിൽ ആ അമ്മയെ ഇയാൾ സ്നേഹിക്കുന്നുണ്ട്, അല്ലേൽ കുത്തി വരച്ച് ഇട്ട ആ ഫോട്ടോ സൂക്ഷിച്ചു വെച്ചിരിക്കുന്നത് എന്തിനാണ്?? പലയാവർത്തി ചുരുട്ടി കൂട്ടിയെങ്കിലും അത് വീണ്ടും മടക്ക് നിവർത്തി വെച്ചിരിക്കുന്നു, ഒപ്പം ആ വളപൊട്ടുകളും, കണ്മഷി കുപ്പിയും സിന്ദൂരഡപ്പിയും എല്ലാം അയാളുടെ അമ്മയുടെ ആയിരിക്കണം. ഒരുപക്ഷെ ആ അമ്മയോട് ഉള്ള ഇഷ്ടം കാരണം ആവണം അച്ചുന്റെ അമ്മയെ അംഗീകരിക്കാൻ സാധിക്കാത്തത്.
നോക്കിക്കോ മനുഷ്യ, നിങ്ങളെ കൊണ്ട് ഞാൻ അമ്മയോട് മിണ്ടിക്കും സ്ത്രീ വിരോധതിന്റെ മുഖമൂടി പറിച്ച് കളയും
💬 Comments
View all comments