0%

Chapter Title : കടുംകെട്ട് 4 [Arrow]

Author : Arrow Read All Parts 2.9K
ഉറങ്ങിയാൽ അമ്മ എന്ത് വിചാരിക്കും, അതെങ്ങനെയാ പുലർച്ചെ ഒക്കെ ആയപ്പോഴാ ഒന്ന് മയങ്ങിയേ " " അത്‌ ഓർത്ത് ചേച്ചി പെണ്ണ് പേടിക്കണ്ട, അമ്മ സീരിയൽ ടൈപ്പ് അമ്മായി അമ്മ ഒന്നുമല്ല, പിന്നെ ഇന്നത്തെ ദിവസം ചേച്ചി ഉണരാൻ ഇത്തിരി വൈകും എന്ന് ഒക്കെ ഉള്ള ബോധം അമ്മക്ക് ഉണ്ട് " ഒരു കുസൃതി ചിരിയോടെ അച്ചു അത്‌ പറഞ്ഞപ്പോഴാണ് എന്റെ ആത്മഗതം ഉച്ചത്തിൽ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത്. ഞാൻ ഒന്ന് ഒന്ന് ചമ്മി. അല്ല ഞാൻ എപ്പോഴാണ് കട്ടിലിൽ കയറി കിടന്നത്?? അപ്പോഴാണ് അങ്ങനെ ഒരു ചോദ്യം എന്നെ കുഴക്കിയത്. ഞാൻ എഴുന്നേറ്റുവന്നു കിടന്നതല്ല എന്ന് ഉറപ്പ് ആണ്, ഇനി അയാൾ എന്നെ എടുത്തു കിടത്തിയത് ആവുമോ?? അതെങ്ങനെയാ ഉറക്കം വന്നാൽ പിന്നെ ബോധം ഇല്ലാലോ. പറഞ്ഞപോലെ എന്റെ കെട്ടിയോൻ എന്ന് പറയുന്ന മഹാൻ എവിടെ പോയി അനക്കം ഒന്നും കേൾക്കാൻ ഇല്ലല്ലോ, ഞാൻ വെറുതെ ചുറ്റും ഒന്ന് നോക്കി.
" ആരെയാ നോക്കുന്നെ, ചേട്ടായിയെ ആണോ?? രാവിലെ തന്നെ എഴുന്നേറ്റു ജിമ്മിലേക് പോയി " അച്ചു ആണ്. ഞാൻ മറുപടിയായി ആണെന്നോ അല്ലെന്നോ പറഞ്ഞില്ല ഒരു ചിരി മാത്രം കൊടുത്തു. " പല്ല് ഒക്കെ തേച്ചിട്ട് താഴേക്ക് വാ, ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാം " " ah ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ മോളെ " എന്നും പറഞ്ഞ് കിടക്കയിൽ നിന്ന് എഴുന്നേറ്റു. റൂമിന്റെ സൈഡിൽ വെച്ചിരുന്ന എന്റെ ബാഗിൽ നിന്ന് കുളിച്ചു മാറാൻ ഒരു മിഡിയും ടോപ്പും എടുത്തു. " എണ്ണയും മറ്റും ബാത്‌റൂമിൽ

💬 Comments

View all comments