0%

Chapter Title : കടുംകെട്ട് 4 [Arrow]

Author : Arrow Read All Parts 2.9K
ഉണ്ട്, ചേച്ചിയുടെ സാധനങ്ങൾ ഒന്നും അടുക്കി വെച്ചില്ലല്ലേ??, നമുക്ക് ഇതെല്ലാം ആ അലമാരയിൽ വെക്കാം, അവിടെ ചേട്ടായി വേണ്ടാത്ത പെയിന്റിംഗ് ഒക്കെ വെക്കുന്നതാ " അച്ചു അവിടെ ഉണ്ടായിരുന്ന ഒരു അലമാര ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു. " ചേച്ചി ഫ്രഷ് ആയിട്ട് വാ, നമുക്ക് അതിൽ ഉള്ളത് ഒക്കെ അപ്പുറത്തെ റൂമിലേക്ക്‌ മാറ്റം " എന്നും പറഞ്ഞിട്ട് അച്ചു പുറത്തേക്ക് പോയി, ഞാൻ ബാത്‌റൂമിനുള്ളിലേക്കും. അച്ചു പറഞ്ഞത് പോലെ എണ്ണ പേസ്റ്റ് ഷാംപൂ തുടങ്ങി എല്ലാം ബാത്‌റൂമിലെ ഷെൽഫിൽ ഉണ്ട്, ഒരു മുറിയുടെ അത്ര വലിപ്പം ഉള്ള ബാത്രൂം, നിന്നും ഇരുന്നും കിടന്നും കുളിക്കാൻ ഉള്ള സൗകര്യം ഉണ്ട്. അവിടെ ഉണ്ടായിരുന്ന നിലക്കണ്ണാടിയിൽ കണ്ട രൂപം സത്യത്തിൽ എന്റെ തന്നെ ആണോ?? വല്ലാതെ കോലം കെട്ടിരിക്കുന്നു. കണ്ണ് ഒക്കെ കുഴിഞ്ഞു, കലങ്ങി പടർന്ന കണ്മഷി ഒക്കെ കൂടി ആയപ്പോ വല്ലത്ത ഒരുകോലം. എന്റെ മൊത്തം ജീവിതത്തിൽ കരഞ്ഞതിനേക്കാൾ ഏറെ ഈ കഴിഞ്ഞ കുറച്ചു ദിവസം കൊണ്ട് ഞാൻ കരഞ്ഞുതീർത്തു. ഇല്ല ഇനി ഞാൻ കരയില്ല, സത്യത്തിൽ തെറ്റ് എന്റെ തന്നെയാണ്, ആളുകളെ മനസ്സിലാക്കാൻ എനിക്ക് പറ്റിയില്ല, അല്ലേലും എന്റെ കൂടെ കളിച്ചു വളർന്ന അവൻ അങ്ങനെ ഒക്കെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, അവൻ പറഞ്ഞത് ഒക്കെ ഞാൻ കണ്ണും അടച്ചു വിശ്വസിച്ചു അയാൾക്ക് എതിരെ സാക്ഷി പറഞ്ഞു. തെറ്റ് ആണ് ചെയ്തത്, പക്ഷെ എന്നുപറഞ്ഞു ജീവിത കാലം മുഴുവൻ അയാളുടെ അടിമയായി കഴിയണോ, ഇന്നലെ വരെ അയാൾക്ക് എന്നെ ഇഷ്ടമാണെന്ന ഒരു ചെറിയ

💬 Comments

View all comments