Chapter Title : കടുംകെട്ട് 4 [Arrow]
പ്രതീക്ഷ ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ഇന്നലെ രാത്രിയോടെ ആ പ്രതീക്ഷയുടെ നീർകുമിളയും പൊട്ടി. വെറുപ്പ് ആണ് അയാൾക്ക് എന്നോട്, അങ്ങനെ ഉള്ള ഒരു മനുഷ്യന്റെ കൂടെ ജീവിക്കുന്നതിൽ എന്ത് അർഥം ആണ് ഉള്ളത്??
അന്ന് പെണ്ണ് കാണാൻ വന്നപ്പോ അയാളുടെ അച്ഛൻ പറഞ്ഞത് എനിക്ക് ഇഷ്ടം ഉള്ളത്രേം പഠിപ്പിക്കാം എന്ന് അല്ലേ, സൊ എന്റെ മുന്നിൽ ഒരു മൂന്നു സെമസ്റ്റർ കൂടി ഉണ്ട് 18 മാസം, കോഴ്സ് തീർന്ന പുറത്ത് എവിടേലും ജോലിക്ക് അപ്ലെ ചെയ്യണം, ഒരു കൊല്ലം ജോലി ചെയ്താൽ മതി കടം വീട്ടാൻ, ആധാരം തിരികെ വാങ്ങിയാൽ പിന്നെ എനിക്ക് ഈ താലി എന്ന കടുംകെട്ട് അഴിക്കാം, അഴിക്കും ആരൊക്ക എതിർത്താലും.
ഞാൻ ദൃഡനിശ്ചയം എടുത്തു, ഷവർ തുറന്ന് അതിന്റ അടിയിൽ നിന്നപ്പോ എന്താ ഒരു ആശ്വാസം. ഒരു ഭാരം ഒഴുകി ഇറങ്ങിയ പോയപോലെ. എത്ര നേരം അങ്ങനെ നിന്നു എന്ന് അറിയില്ല, ഈറൻ മാറി പുറത്ത് ഇറങ്ങി.
അച്ചു കാണിച്ച അലമാര തുറന്നു നോക്കി. അവൾ പറഞ്ഞത് പോലെ അതിൽ നിറയെ പെയിന്റിംഗ്സ് ആണ്. പാതിയും വരച്ചു പകുതിൽ ഉപേക്ഷിച്ചവ. ഇനി ഇത് മാറ്റി എന്നും പറഞ്ഞ് എന്നെ തിന്നാൻ വരുവോ ആ കടുവ?? അച്ചു കൂടെ ഉണ്ടല്ലോ വരുന്നിടത്തു വെച്ച് കാണാം.
ഞാൻ ആ പെയിന്റിംഗ്സ് ഒക്കെ ഒന്ന് എടുത്തു നോക്കി. മിക്കവാറും എല്ലാം വെറുതെ കുറെ ചുവന്ന പെയിന്റ് വാരി ഒഴിച്ചവ ആണ്, മോഡേൺ ആർട്ട് ആണ് അത്രേ. വൗ അല്ല സൂക്ഷിച്ചു നോക്കിയാൽ അതിൽ ഒക്കെ ഓരോ രൂപങ്ങൾ
💬 Comments
View all comments